നാട്ടിലെ വിഷ ചെടികൾ
പ്രകൃതിയിലെ നൈസര്‍ഗികമായ ആവാസവ്യവസ്ഥ നിലനിര്‍ത്തുന്നതില്‍ സസ്യങ്ങള്‍ വഹിക്കുന്ന പങ്ക് അതുല്യമാണ്. പ്രാണവായു, ഔഷധം, മറ്റ് അസംസ്കൃതവസ്തുക്കള്‍ തുടങ്ങി ജീവന്റെ തുടര്‍ച്ചയ്ക്ക് അനിവാര്യമായ ഘടകങ്ങള്‍ ശാന്തമായി നല്‍കിയാണ് സസ്യങ്ങള്‍ ആവാസവ്യവസ്ഥയില്‍ പ്രധാന പങ്കാളികളാകുന്നത്. ലോകത്തിന്റെ എല്ലാ ഭാഗത്തും സസ്യങ്ങളുണ്ട്. പായലും, കുറ്റിച്ചെടിയും, വള്ളിയും, പുല്ലും മരവുമൊക്കെയായി സസ്യലോകത്ത് മൂന്നരലക്ഷത്തോളം സ്പീഷീസുണ്ട്.ആയുര്‍വേദം ഔഷധത്തിനായി പ്രയോജനപ്പെടുത്തുന്നതില്‍ നല്ലൊരു ശതമാനവും സസ്യങ്ങളാണ്. ഔഷധഗുണങ്ങള്‍ക്കനുസരിച്ച് സസ്യത്തിന്റെ വേര്, ഇല, കായ്, പൂവ്, പൂങ്കുല, കാതല്‍, തൊലി, കറ, പശ, കിഴങ്ങ് ഇവയൊക്കെ ഉപയോഗപ്പെടുത്തുന്നു. ചില സസ്യങ്ങള്‍ സമൂലമായും ഉപയോഗിക്കാറുണ്ട്. ഔഷധസസ്യങ്ങളുടെ കൂട്ടത്തില്‍ വിഷസ്വഭാവം കാട്ടുന്ന സസ്യങ്ങളുമുണ്ട്.അങ്ങനെയുള്ള ചില വിഷ സസ്യങ്ങളെ പരിചയപ്പെടാം.അധികമായാൽ അമൃതും വിഷം എന്നതുപോലെ ചില ഔഷധവീര്യമുള്ള സസ്യങ്ങൾ പോലും അധികം ഉപയോഗിക്കുന്നത് വിപരീത ഫലമാണുണ്ടാക്കുക. സ്വയം നിലയിൽ പ്രശ്നമില്ലാത്തതും വിരുദ്ധമായ മറ്റൊന്നിനോട് ചേരുമ്പോൾ വിഷാംശമുണ്ടാവുന്ന ഫലങ്ങളുമുണ്ട്. പക്ഷേ ഇതെല്ലാം എല്ലാവർക്കും ബാധകമാവണമെന്നില്ല. പൊതുവെ മനുഷ്യർക്ക് ദോഷകരമായ പലതും പ്രകൃതിയിലെ ഇതര ജീവികൾ ഉപജീവനത്തിനായി ഉപയോഗിക്കുന്നു എന്നതും യാഥാർഥ്യമാണ്.
കമ്യുണിസ്റ്റ് പച്ച
വൈറ്റ് സ്നേക്ക് റൂട്ട് എന്നാണ് കമ്യുണിസ്റ് പച്ച അറിയപ്പെടുന്നത് തന്നെ. ട്രമറ്റോൾ എന്ന വിഷ ഘടകം ആണ് ഇതിൽ അടങ്ങിയിരിക്കുന്നത്. ഇത് ഭക്ഷിക്കുന്ന ജീവികളിലെ വിഷാംശം മറ്റൊരു ജീവിയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു. ഉദാഹരണത്തിന് കമ്യുണിസ്റ് പച്ച കഴിക്കുന്ന ഒരു പശുവിന്റെ പാൽ സ്ഥിരമായി കുടിക്കുകയാനെങ്കിൽ മിൽക്ക് സിക്‌നസ്സ് പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാൻ ഉള്ള സാധ്യത വളരെ കൂടുതൽ ആണ്.
അരളി
അരളി കാണാൻ വളരെ സൗന്ദര്യമുള്ള പൂക്കളാണ്. എന്നാൽ ഈ സസ്യത്തിന്റെ എല്ലാ ഭാഗങ്ങളിളിലും വിഷം അടങ്ങിയിട്ടുണ്ട് എന്നത് ഒരു വസ്തുതയാണ്. കമ്യുണിസ്റ് പച്ചയിൽ ഉള്ളത് പോലെ തന്നെ മൃഗങ്ങൾ ഭക്ഷിക്കുകയാനെങ്കിൽ മറ്റു ജീജാലങ്ങളിലേക്ക് വിഷം പകരാൻ ശേഷി ഉള്ള ഒന്നാണിത്.
ഒതളം (സെര്‍ബെറ ഒഡോളം ഗെര്‍ട്ടന്‍)
പച്ചമാങ്ങയുടെ നിറവും ആകൃതിയുമുള്ള ഒതളങ്ങയെ തെറ്റിദ്ധരിച്ച് കെണിയില്‍പ്പെടുന്നത് ഏറെയും കുട്ടികളാണ്. പുഴയോരത്തും തോടിന്റെ അരികിലുമെല്ലാം സമൃദ്ധമായി വളരുന്ന ഒരു ചെറുവൃക്ഷമാണിത്. ഒതളങ്ങയില്‍ അടങ്ങിയിട്ടുള്ള "സെര്‍ബെറിന്‍', "തേവേഫിന്‍' എന്നീ ആല്‍ക്കലോയ്ഡ് ഗണത്തില്‍പ്പെട്ട രാസപദാര്‍ഥങ്ങളാണ് ജീവഹാനിക്കിടയാക്കുക. ഒതളത്തിന്റെ ഫലം, കറ, ഇല, പട്ട ഇവയെല്ലാം വിഷമയമാണ്. ഫലത്തിലാണ് കൂടുതല്‍ വിഷം അടങ്ങിയിരിക്കുന്നത്. വിഷം ഉള്ളില്‍ചെന്നാല്‍ വയറിളക്ക, ഛര്‍ദി, തളര്‍ച്ച, കാഴ്ചമങ്ങല്‍, ഒടുവില്‍ ശ്വാസോച്ഛാസം താളംതെറ്റി ഹൃദയാഘാതംമൂലം മരണപ്പെടും. ആമാശയക്ഷാളനത്തോടൊപ്പം ലക്ഷണങ്ങള്‍ക്കനുസരിച്ചുള്ള ചികിത്സ നല്‍കണം. ഒതളത്തിന് പ്രധാനമായും വമനവിരേചന ഗുണങ്ങളാണുള്ളത്. മത്സ്യവിഷമായി ഉപയോഗിച്ചുവരുന്നു.
കാഞ്ഞിരം
വേരുമുതല്‍ ഇലവരെ കയ്പുരസം നിറഞ്ഞ മരമാണ് കാഞ്ഞിരം. വിഷദ്രുമ, കുപീലുകാരസ്കാരം എന്നിങ്ങനെ പേരുകളുള്ള കാഞ്ഞിരം കേരളത്തില്‍ സമൃദ്ധമായി കാണപ്പെടുന്നു. സന്ധിവാതം, തളര്‍വാതം, വ്രണം, തലവേദന തുടങ്ങിയ രോഗങ്ങളില്‍ ഉപയോഗിക്കുന്നു. കാഞ്ഞിരപ്പലകകൊണ്ടുള്ള കട്ടില്‍ വാതശമനമാണ്. വിഷചികിത്സയിലും ശുദ്ധിചെയ്ത കാഞ്ഞിരക്കുരു ചേര്‍ന്ന ഔഷധങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ലോഗാനിയേസി എന്ന കുടുംബത്തിലാണ് കാഞ്ഞിരം ഉള്‍പ്പെടുന്നത്. പരന്ന് വൃത്താകൃതിയിലുള്ള കുരുക്കളാണ് കാഞ്ഞിരവൃക്ഷത്തിലെ വിഷത്തിന്റെ കലവറ. സ്ട്രിക്നിന്‍, ബ്രൂസിന്‍, വോമിസിന്‍ തുടങ്ങിയ അപകടകരമാകുന്ന രാസപദാര്‍ഥങ്ങളില്‍ മുഖ്യമായവ വിത്ത്, ഇല, വേര്, തടി, പട്ട എന്നിവയില്‍ അടങ്ങിയിട്ടുണ്ട്. 30-120 മില്ലിഗ്രാംവരെ കുരുക്കള്‍ ഉള്ളില്‍ ചെന്നാല്‍ മരണമുണ്ടാകും. ഇല കഴിക്കുന്നതും മാരകമാണ്. വിഷം ഉള്ളില്‍ചെന്നാല്‍ പേശിവലിയൽ, കൈകാലുകള്‍ കോച്ചിവലിയല്‍, ഒടുവില്‍ രക്തസമ്മര്‍ദം കുറഞ്ഞ് മരണവും സംഭവിക്കും.
കുന്നി (അബ്രസ്പ്രിക്കറ്റോറിയസ് ലിന്‍)
ഒരു പടര്‍പ്പന്‍ ചെടിയായി പൂന്തോട്ടത്തില്‍ വളര്‍ത്തുന്ന ഔഷധസസ്യമാണ് കുന്നി. പച്ച ഇലകളും തിളക്കമുള്ള കടുചുവപ്പും കറുപ്പും ചേര്‍ന്ന വിത്തുകളും കുട്ടികളെ ഏറെ ആകര്‍ഷിക്കാറുണ്ട്. കുന്നിക്കുരുവില്‍ അബ്രിന്‍ എന്ന ആല്‍ബുമിനും അബ്രിലിന്‍ എന്ന ഗ്ലൂക്കോസൈഡും അടങ്ങിയിട്ടുണ്ട്. ഇലയിലും അബ്രിന്‍ ഉണ്ട്. കട്ടിയുള്ള പുറന്തോട് പൊട്ടിയാല്‍ മാത്രമേ വിഷം പുറത്തുവരൂ. കുന്നിക്കുരു മുറിവിലും മറ്റും അരച്ചുപുരട്ടുന്നത് മാരകമാണ്. കുരുവിനെ കൂടാതെ വേര്, ഇല, പട്ട ഇവയും വിഷമയമാണ്. വിഷം ഉള്ളില്‍ ചെന്നാല്‍ ശക്തിയായ ഛര്‍ദി, വയറിളക്കം, ഇവയെത്തുടര്‍ന്ന് കരളിന്റെ പ്രവര്‍ത്തനം നിലച്ച് മരണത്തിനിടയാക്കും. വിത്തുകളുടെ നിറത്തെ ആസ്പദമാക്കി കുന്നി പ്രധാനമായും രണ്ടു തരം. വെളുത്തതും ചുമന്നതും. വെള്ളക്കുന്നിക്കുരുവിന് വിഷശക്തി കൂടുതാണ്. ഒന്നോ രണ്ടോ കുന്നിക്കുരു അകത്തുചെന്നാല്‍തന്നെ മരണം ഉണ്ടാകും. കുട്ടികള്‍ കുന്നിക്കുരുവമായി അടുത്തിടപെടുന്നത് ശ്രദ്ധയോടെ കാണണം. പശുവിന്‍പാല്‍, തേന്‍, മുന്തിരിങ്ങ ഇവ ഉള്ളില്‍ക്കഴിക്കുന്നത് കുന്നിവിഷത്തിന് പ്രതിവിധിയാണ്
.jpeg)