ജൂലൈ 28: ലോക പ്രകൃതി സംരക്ഷണ ദിനം

 

എല്ലാ വർഷവും ജൂലൈ 28 ന് ലോക പ്രകൃതി സംരക്ഷണ ദിനം ആചരിക്കുന്നു. ലോകത്തെ ആരോഗ്യകരമായി നിലനിർത്തുന്നതിന് പരിസ്ഥിതിയും പ്രകൃതി വിഭവങ്ങളും സംരക്ഷിക്കേണ്ടത് പ്രധാനമാണ്. ലോക പ്രകൃതി സംരക്ഷണ ദിനം വംശനാശ ഭീഷണി നേരിടുന്ന സസ്യങ്ങളെയും മൃഗങ്ങളെയും സംരക്ഷിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

 പരിസ്ഥിതി വിഭവങ്ങളുടെ സംരക്ഷണത്തിലൂടെ നമ്മുടെ ഭൂമിയെ നാം സംരക്ഷിക്കേണ്ടതുണ്ട്. ഭൂമിയുടെ പ്രകൃതിസൗന്ദര്യം നിലനിർത്താൻ, വെള്ളം, വായു, മണ്ണ്, ഊർജ്ജം, സസ്യങ്ങൾ, ധാതുക്കൾ, ജന്തുജാലങ്ങൾ തുടങ്ങി പ്രകൃതിയുടെ വിവിധ ഘടകങ്ങൾ സംരക്ഷിക്കപ്പെടണം.

ലോക പ്രകൃതി സംരക്ഷണ ദിനം 2022 പ്രമേയം:

 2022 ലെ ലോക പ്രകൃതി സംരക്ഷണ ദിനത്തിന്റെ പ്രമേയം

"വനങ്ങളും ഉപജീവനവും: ജനങ്ങളെയും ഗ്രഹത്തെയും നിലനിർത്തുക" എന്നതാണ്. 

മനുഷ്യന്റെ നിത്യ ഉപയോഗങ്ങൾ, സംരക്ഷണ ആവശ്യങ്ങൾ, ഖനനം, വേട്ടയാടൽ എന്നിവയ്ക്കായി, പ്രകൃതിയെ സുസ്ഥിരമായി ഉപയോഗിക്കുന്നതുമായാണ് ഈ വിഷയം പ്രധാനമായും ബന്ധപ്പെട്ടിരിക്കുന്നത്.

ലോക പ്രകൃതി സംരക്ഷണ ദിനത്തിന്റെ ചരിത്രം:

 ലോക പ്രകൃതി സംരക്ഷണ ദിനത്തിന്റെ ചരിത്രം അറിയപ്പെട്ട ഒന്നല്ല എന്നതാണ് സത്യം. എന്നാൽ അതിന് ഒരേയൊരു ലക്ഷ്യമേ ഉള്ളൂ: ജൂലൈ 28 ന് ഒത്തുചേരുകയും പ്രകൃതി സംരക്ഷണത്തിനായി പ്രവർത്തിക്കുകയും ചെയ്യുക. യഥാർത്ഥത്തിൽ, പ്രകൃതിയുടെ അസന്തുലിതാവസ്ഥ കാരണം, ഇന്നത്തെ കാലത്ത് നമ്മൾ നിരവധി പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നു. അവയിൽ ചിലതാണ് ആഗോളതാപനം, വിവിധ രോഗങ്ങൾ, പ്രകൃതിദുരന്തങ്ങൾ, വർദ്ധിച്ച താപനില മുതലായവ. പ്രകൃതിയെ ഇതിൽ നിന്നും സംരക്ഷിച്ചില്ലെങ്കിൽ മനുഷ്യനെ നാശത്തിൽ നിന്ന് രക്ഷിക്കാൻ ആർക്കും കഴിയില്ല.

ലോക പ്രകൃതി സംരക്ഷണ ദിനം, പ്രാധാന്യം:

 സുസ്ഥിരവും ആരോഗ്യകരവുമായ ഒരു സമൂഹം നിലനിൽക്കുന്നതിന്, പരിസ്ഥിതിയും പ്രകൃതി വിഭവങ്ങളും സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. വംശനാശ ഭീഷണി നേരിടുന്ന സസ്യങ്ങളെയും മൃഗങ്ങളെയും സംരക്ഷിക്കുക എന്നതാണ് ലോക പ്രകൃതി സംരക്ഷണ ദിനത്തിന്റെ പ്രാഥമിക ലക്ഷ്യം. കൂടാതെ, സസ്യജാലങ്ങൾ, ജന്തുജാലങ്ങൾ, ഊർജ്ജ സ്രോതസ്സുകൾ, മണ്ണ്, ജലം, വായു എന്നിങ്ങനെയുള്ള പ്രകൃതിയുടെ വിവിധ ഘടകങ്ങളെ സംരക്ഷിക്കുന്നതിനും ഊന്നൽ നൽകുന്നു. മാത്രമല്ല, വരും തലമുറകൾക്കായി പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ലോക പ്രകൃതി സംരക്ഷണ ദിനത്തിലൂടെ ഊന്നിപ്പറയുന്നു.  

 നമ്മൾ ഇവിടെ ഒരു ചെറിയ സമയത്തേക്കാണ് (അതായത്, നമ്മുടെ ജീവിതകാലം) എന്ന വസ്തുത മനുഷ്യർ പൊതുവെ അവഗണിക്കുന്നു. ഭാവി തലമുറകൾക്ക് ആരോഗ്യകരമായ ഒരു ഗ്രഹം വിട്ടുകൊടുക്കാൻ നമ്മൾ ബാധ്യസ്ഥരാണ്.

ലോക പ്രകൃതി സംരക്ഷണ ദിനം എങ്ങനെ ആചരിക്കാം:

 1)പ്ലാസ്റ്റിക് ഉപയോഗം കുറക്കുക:

 പ്ലാസ്റ്റിക് വിലകുറഞ്ഞതും ഉപയോഗിക്കാൻ വളരെ സൗകര്യപ്രദവുമാണ്. എന്നാൽ ഇത് ഏറെ പാരിസ്ഥിതിക പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുന്നത് . പ്ലാസ്റ്റിക് ഉൽപന്നങ്ങൾ ജൈവവിഘടനത്തിന് വിധേയമല്ലാത്തതാണ്. അത് ഭൂമിക്ക് ഭീഷണിയായി നിലനിൽക്കും. പകരം ജീർണിക്കുന്നതും പ്രകൃതിദത്തവുമായ ഘടകങ്ങൾ കൊണ്ട് നിർമ്മിച്ച ഉൽപ്പന്നങ്ങളിലേക്ക് മാറുക.

2)ഇ-മാലിന്യം പരിശോധിക്കുക:

 അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാങ്കേതികവിദ്യയിൽ, പഴയ ഉൽപ്പന്നങ്ങൾ എവിടെ എത്തുമെന്ന് ചിന്തിക്കാതെ ആളുകൾ പുതിയ ഇലക്ട്രോണിക് വസ്തുക്കൾ വാങ്ങുന്നു. ഉൽപ്പാദിപ്പിക്കുന്ന ഇ-മാലിന്യങ്ങളിൽ ഭൂരിഭാഗവും തെറ്റായ രീതിയിൽ സംസ്കരിക്കപ്പെടുന്നു. പുതിയ ഉൽപ്പന്നങ്ങൾ വാങ്ങുന്നതിന് മുമ്പ് നിങ്ങളുടെ ഇ-മാലിന്യം കുറയ്ക്കാനും റീസൈക്ലിംഗ് ഓപ്ഷനുകൾക്കായി പരിഗണിക്കുക.

 3)ജലം സംരക്ഷിക്കുക:

 കാലാവസ്ഥാ വ്യതിയാനത്തിന്റെ ഏറ്റവും വലിയ പ്രത്യാഘാതങ്ങളിലൊന്ന് സുരക്ഷിതമായ കുടിവെള്ളത്തിന്റെ അളവ് കുറയുന്നതാണ്. ഉപയോഗത്തിലില്ലാത്തപ്പോൾ വാട്ടർ ടാപ്പുകൾ ഓഫ് ചെയ്യുന്നത് പോലുള്ള ലളിതമായ നടപടികൾ ഒരു വർഷത്തിൽ ആയിരക്കണക്കിന് ടൺ വെള്ളം ലാഭിക്കാൻ കാരണമാകും.

നമ്മുടെ വ്യക്തി ജീവിതത്തിൽ മാറ്റം വരുത്തിയാൽ തന്നെ പ്രകൃതിയെ സംരക്ഷിക്കാൻ കഴിയുമെന്ന് മനസ്സിലായല്ലോ.

ഇനി നമുക്ക് ഉറക്കെ പറയാം:

ലോകമല്ല മാറേണ്ടത്, ഞാനാണ്

Next Post Previous Post
No Comment
Add Comment
comment url