കാണാതാകുന്ന ആനക്കൂട്ടങ്ങൾ കാടില്ലതാകുന്നതിൻ്റെ സൂചനയാണ്
ലോകത്തില്‍ ഏറ്റവും കൂടുതല്‍ വംശനാശ ഭീഷണി നേരിടുന്ന 10 മൃഗങ്ങളുടെ 2012ലെ ലിസ്റ്റ് വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ട് (ഡബ്ല്യു.ഡബ്ല്യു.എഫ്) ഈ വര്‍ഷം ആദ്യം പ്രസിദ്ധീകരിച്ചിരുന്നു. മനുഷ്യന്റെ പ്രകൃതിയുടെ മേലുള്ള ഇടപെടലിന്റെ ഭാഗമായി ഏറ്റവും കൂടുതല്‍ അപകടത്തിലകപ്പെട്ടിള്ള ജീവികളുടെ ലിസ്റ്റാണിത്. ആഗോള താപനം മുതല്‍ വനനശീകരണം തുടങ്ങി അണവോര്‍ജം വരെ നമ്മുടെ പ്രകൃതിയ്ക്ക് വരുത്തിയിട്ടുള്ള കോട്ടങ്ങളാണ് ഇവയുടെ അപകടാവസ്ഥയ്ക്ക് പിന്നിലുള്ള കാരണം.
മൊത്തം മരണങ്ങളുടെ 30 ശതമാനത്തിലധികം അസ്വാഭാവിക മരണം ആകുമ്പോഴാണ് ഗുരുതരമായ ആശങ്കയ്ക്ക് കാരണമാകുന്നത്. അങ്ങനെ നോക്കുമ്പോൾ ഇപ്പോഴത്തെ കണക്ക് ആശങ്കാജനകമല്ല. അതേ സമയം,ആനയുടെ സ്വാഭാവിക മരണത്തിൽ മനുഷ്യ ഇടപെടൽ ഇല്ലെന്ന് അർത്ഥമാക്കുന്നില്ല. മറിച്ച് മനുഷ്യൻറെ നേരിട്ടുള്ള ഇടപെടൽ ഇല്ലെന്ന് മാത്രം
ലിസ്റ്റില്‍ ഏഷ്യന്‍ ആനയും ഉള്‍പ്പെടുന്നു. പ്രോബോസിഡിയ (Proboscidea) എന്ന സസ്തനികുടുംബത്തിൽ (Mammalia) ഉൾപ്പെടുന്ന ജീവിയാണ് ആന. ഭൂമുഖത്ത് മൂന്ന് ആനവംശങ്ങൾ ഇന്ന് നിലവിലുണ്ട്: ആഫ്രിക്കൻ ബുഷ് ആന, ആഫ്രിക്കൻ കാട്ടാന, ഏഷ്യൻ ആന (ഈയടുത്ത കാലം വരെ ആഫ്രിക്കൻ ബുഷ് ആനയും, ആഫ്രിക്കൻ കാട്ടാനയും ആഫ്രിക്കൻ ആന എന്ന ഒറ്റപ്പേരിലാണ് അറിയപ്പെട്ടിരുന്നത്.ആനയെ ഇന്ത്യയുടെ പൈതൃക മൃഗമായി 2010 ഒക്ടോബർ 22 നു കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. ഇത്, ആനകളുടെ സംരക്ഷണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുവേണ്ടിയാണ്.ഇന്ത്യൻ ആന ഏഷ്യൻ ആനയുടെ ഉപവിഭാഗമാണ്).വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നതിൽ പ്രധാനപ്പെട്ട ഒരു ജീവിയാണ് ഏഷ്യന്‍ ആന. കൂടുതലും ഇവ മനുഷ്യന്റെ ക്രൂരതകള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഒരു വിഭാഗം കൂടിയാണ്. ഇവ ഒരു ആരാധനാ മൃഗമായതാണ് ഇതിന്റെ ദുരവസ്ഥയ്ക്ക് കാരണം. പല അനുഷ്ഠാനങ്ങള്‍ക്കും മനുഷ്യര്‍ ഇവയെ ഉപയോഗിക്കുന്നു. ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങലിലാണ് ഇവ കാണപ്പെടുന്നത്. ഇന്ത്യന്‍ ആനകള്‍ ഇവയുടെ ഉപവിഭാമാണ്.
ഹൈന്ദവ പുരാണങ്ങളിൽ ദേവരാജാവായ ഇന്ദ്രന്റെ വാഹനം ഐരാവതം എന്ന വെളുത്ത ആനയാണ്.
ക്രീറ്റെന്ന സ്ഥലത്ത് നിന്നും ലഭിച്ച പുരാതനകാല ആനകളുടെ അവശിഷ്ടങ്ങൾക്ക് മുന്നിൽ വലിയ ഒറ്റ നാസികാദ്വാരം ഉള്ള തരത്തിൽ കണ്ടത്, ഹോമറിന്റെ ഒഡീസിയിൽ പരാമർശിക്കുന്ന സിലോപ്സ് എന്ന ഒറ്റക്കണ്ണുള്ള അതികായരായ ആനകൾ ഉണ്ടായിരുന്നു എന്ന വിശ്വാസം വർദ്ധിപ്പിക്കാൻ ഇടയാക്കിയിട്ടുണ്ട്.
ഗണപതി എന്ന ഹിന്ദു ദൈവത്തിന് ആനയുടെ തലയാണുള്ളത്.ആനകളെ ഹിന്ദുക്കൾ ഗണപതിയുടെ പ്രതിരൂപമായിക്കണ്ട് ആരാധിക്കാറുണ്ട്.
ഒരു വശത്ത് ആനകളെ ദെവതുല്യരായി കാണുമ്പോൾ മറുവശത്ത് ഒരു പറ്റം ചത്തൊടുങ്ങുകയാണ്.വംശനാഷഭീഷണി നേരിടുന്ന ജീവികളിൽ ആനകളും ഉൾപ്പെടുന്നു എന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം അത്ഭുതകരമായ ഒന്നാണ്.ആനകളുടെ മരണത്തിൽ 90.3 ശതമാനവും രോഗം, അപകടങ്ങൾ, ഇരപിടിത്തം, അന്തർസംഘർഷം തുടങ്ങിയ സ്വാഭാവിക കാരണങ്ങളാൽ സംഭവിച്ചതാണെങ്കിലും ഇതിൽ മനുഷ്യന്റെ ഇടപെടൽ കൂടിയുണ്ട് എന്ന യാഥാർത്ഥ്യം വിസ്മരിച്ചു കൂടാ. വേട്ടയാടൽ, സ്ഫോടകവസ്തുക്കൾ ചവയ്ക്കൽ, വൈദ്യുതാഘാതം, വിഷബാധ എന്നിവയാണ് പ്രധാന മരണകാരണങ്ങൾ. ഇതൊന്നും കാടിൻ്റെ സാധാരണത്വമല്ലെന്ന് വളരെ വ്യക്തമാണല്ലോ.
മൊത്തം മരണങ്ങളുടെ 30 ശതമാനത്തിലധികം അസ്വാഭാവിക മരണം ആകുമ്പോഴാണ് ഗുരുതരമായ ആശങ്കയ്ക്ക് കാരണമാകുന്നത്. അങ്ങനെ നോക്കുമ്പോൾ ഇപ്പോഴത്തെ കണക്ക് ആശങ്കാജനകമല്ല. അതേ സമയം,ആനയുടെ സ്വാഭാവിക മരണത്തിൽ മനുഷ്യ ഇടപെടൽ ഇല്ലെന്ന് അർത്ഥമാക്കുന്നില്ല. മറിച്ച് മനുഷ്യൻറെ നേരിട്ടുള്ള ഇടപെടൽ ഇല്ലെന്ന് മാത്രം.
2020-ൽ സംസ്ഥാനത്ത് 113 കാട്ടാനകൾ മരിച്ചതായി കേരള വനം വന്യജീവി വകുപ്പിന്റെ കണക്കുകൾ കാണിക്കുന്നു.
കഴിഞ്ഞ വർഷം നടന്ന മരണങ്ങളിൽ ഏറ്റവും വേദനാജനകവും വികാരനിർഭരവുമായത് മെയ് 27 ന് മണ്ണാർക്കാട് ഡിവിഷനു കീഴിൽ 15 വയസ്സുള്ള ഗർഭിണിയായ ആന അബദ്ധത്തിൽ സ്ഫോടകവസ്തു നിറച്ച കെണി ചവച്ചരച്ച് ചത്തതാണ്.
2018ലെ സെൻസസ് പ്രകാരം 5,706 ആണ് കാട്ടാനകളുടെ എണ്ണം. കഴിഞ്ഞ ദശകത്തിൽ (2009-10 മുതൽ 2018-19 വരെ) കാട്ടാനകളുടെ മരണസംഖ്യ 849 ആണ്. ജില്ല തിരിച്ച് നോക്കിയാൽ, വയനാട്ടിലാണ് ഏറ്റവും കൂടുതൽ 19 കാട്ടാനകളാണ് മരിച്ചത്.കേരളത്തിൽ ബന്ദികളാക്കിയ ആനകളുടെ ആയുസ്സ് 70 മുതൽ 80 വയസ്സ് വരെയാണെങ്കിൽ കാട്ടാനകളുടേത് 60 വയസ്സ് മാത്രമാണ്.
2020-ൽ ആനകളുടെ മരണകാരണങ്ങളുടെ പട്ടികയിൽ പ്രകൃതി അപകടങ്ങളാണ് (39) മുന്നിൽ. വെള്ളപ്പൊക്കത്തിൽ കാട്ടാനകൾ ഒലിച്ചുപോകുന്നതും കൂറ്റൻ പാറകളിൽ നിന്ന് വീഴുന്നതും അപകടമരണങ്ങളുടെ എണ്ണത്തിന് കാരണമായേക്കാമെന്ന് വിദഗ്ധർ പറയുന്നു. കഴിഞ്ഞ വർഷം ഒരു വേട്ടയാടൽ മാത്രമേ കണ്ടെത്തിയിട്ടുള്ളൂ എന്നത് ശ്രദ്ധേയമാണ്.
എന്നിട്ടും കണക്കിൽ പെടാതെ പോകുന്ന ആനകൾ പ്രകൃതിയുടെ സാധാരണ മരണത്തിൽ പെടുത്തുന്നതും ആശങ്ക ജനിപ്പിക്കുന്നു.
ആനകൾക്ക് അവരുടെ വാസസ്ഥലങ്ങൾ നഷ്ടപ്പെടുമ്പോൾ അവർ മനുഷ്യ വാസമുള്ള സ്ഥലങ്ങളിലേക്ക് ഇറങ്ങുന്നു.കര്‍ഷകന്റെ കൃഷിയിടങ്ങളിലേക്കിറങ്ങി കൃഷി നശിപ്പിക്കുന്നതിനിടയിൽ ഒരാന മരണപ്പെടുകയുണ്ടായി. വനത്തില്‍ ജീവിക്കേണ്ട വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നതിന് കാരണം അവര്‍ക്ക് ആവശ്യമായ വെള്ളവും, ഭക്ഷണവും ഉള്‍പ്പടെയുള്ള അടിസ്ഥാനസൗകര്യങ്ങള്‍ അവിടെ ലഭിക്കാത്തതുകൊണ്ടാണ്. കാടിന്റെയും കാട്ടിലെ എല്ലാത്തിന്റെയും സംരക്ഷകരും ഉത്തരവാദപ്പെട്ടവരും സംസ്ഥാന വനം വകുപ്പാണ്.വനംവകുപ്പ് തങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റാതിരുന്നതിനാല്‍, കാട്ടാനയുടെ മരണത്തില്‍ വനം വകുപ്പാണ് യഥാര്‍ത്ഥ പ്രതികള്‍. ബോധപൂര്‍വ്വമല്ലാത്ത ഇത്തരം സാഹചര്യത്തില്‍ കൃഷിക്കാരെ പ്രതികളാക്കുന്നത് ശരിയല്ല. അതിജീവനത്തിനായി ശ്രമിക്കുന്ന കര്‍ഷകരുടെ പേരില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കുയും ബോധപൂര്‍വ്വം അവരെ വേട്ടയാടുകയുമാണ് വനം വകുപ്പ് ചെയ്യുന്നത്. കേസെടുക്കുയും ബോധപൂര്‍വ്വം അവരെ വേട്ടയാടുകയുമാണ് വനം വകുപ്പ് ചെയ്യുന്നത്.
