കണ്ട് തീർക്കാം വയനാട് @ KSRTC
മലക്കപ്പാറ, മൂന്നാർ ഉല്ലാസയാത്രകൾക്കൊപ്പം കൂടുതൽ ആളുകൾ ആവശ്യപ്പെട്ട മറ്റൊരു സ്ഥലമാണ് വയനാട്.
കെ.എസ്.ആർ.ടി.സി. ബഡ്ജറ്റ് ടൂറിസം സെൽ മലപ്പുറം വയനാട്ടിലേക്കുള്ള ഉല്ലാസയാത്രക്ക് വീണ്ടും അവസരം ഒരുക്കിയിരിക്കുന്നു. 24/10/2022ന് പുലർച്ചെ 05:00 ന് മലപ്പുറത്ത് നിന്ന് പുറപ്പെട്ട് രാത്രി 11 മണിയോടെ തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.
യാത്രയിൽ സന്ദർശിക്കുന്ന സ്ഥലങ്ങൾ
1. ഒൻപതാംവളവ് വ്യൂ പോയിന്റ്
2. ചങ്ങലമരം,
3. എൻ ഊര്,( ആദിവാസി ഗോത്ര പൈതൃകഗ്രാമം,)
4. പൂക്കോട് തടാകം
5. ബാണാസുരസാഗർ ഡാം,
6. കർലാട് തടാകം
600 രൂപയാണ് ഒരാൾക്ക് വരുന്ന ബസ് ടിക്കറ്റ് തുക. ഭക്ഷണവും എൻട്രി ടിക്കറ്റുകളും സ്വന്തം ചിലവിൽ വഹിക്കണം. കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ ഉല്ലാസയാത്രയുടെ ഭാഗമായി വയനാട് യാത്രയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ
താഴെ കാണുന്ന ഫോൺ നമ്പറിൽ ബന്ധപ്പെട്ട് നിങ്ങളുടെ സീറ്റ് ഉറപ്പാക്കുക.
അന്വേഷണങ്ങൾക്ക്: 9447203014
ബുക്കിങ്ങിന്, വാട്സാപ്പ്: 9446389823, 9995726885
.jpeg)