അപേക്ഷിക്കാം സ്കോളർഷിപ്പുകൾ
വിവിധ സ്കോളർഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ചു. വിദ്യാർഥികളുടെ വിദ്യാഭ്യസ ഉന്നമനത്തിനായി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ലക്ഷ കണക്കിന് രൂപയാണ് ഓരോ വർഷവും മാറ്റി വെക്കുന്നത്.
അറിയാത്തതിൻ്റെ പേരിലോ അറിയാൻ വൈകിയതിൻ്റെ പേരിലോ അർഹരായ ഒരുപാട് പേർക്ക് ഇത് നഷ്ട്ടപ്പെട്ടു പോകുന്നുണ്ട്. അറിഞ്ഞിരിക്കേണ്ട വിവിധ സ്കോളർഷിപ്പുകളുടെ പേര് വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.
1) പ്രീമെട്രിക് സ്കോളർഷിപ്പ്:
(1 മുതൽ 10 വരെ ക്ലാസിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക്)
അവസാന തീയതി: 2022 സെപ്റ്റംബർ 30
2) പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ് - സെൻട്രൽ:
(+1 മുതൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്വാർത്ഥികൾക്ക്)
അവസാന തീയതി : 2022 ഒക്ടോബർ 31
3) ബീഗം ഹസ്റത്ത് മഹൽ സ്കോളർഷിപ്പ്:
(9,10, +1, +2 ക്ലാസിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക്)
അവസാന തീയതി : 2022 സെപ്തംബർ 30
4) മെറിറ്റ് കം മീൻസ് സ്കോളർഷിപ്പ്:
( ഡിഗ്രി, PG ടെക്നികൽ കോഴ്സ് ചെയ്യുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക്)
അവസാന തീയതി : 2022 ഒക്ടോബർ 31
5) സെൻട്രൽ സെക്ടർ സ്കോളർഷിപ്പ്:
(+2 തലത്തിൽ 80% മാർക്ക് വാങ്ങി ബിരുദ കോഴ്സുകൾക്ക് പഠിക്കുന്ന വിദ്യാർത്ഥികൾക്ക്)
അവസാന തീയതി : 2022 ഒക്ടോബർ 31
അർഹരായ വിദ്യാർത്ഥികൾ തൊട്ടടുത്തുള്ള അക്ഷയ കേന്ദ്രത്തിലോ ഓൺലൈൻ സർവീസ് സെൻ്ററുകളിലോ ബന്ധപ്പെട്ട് അപേക്ഷ സമർപ്പിക്കുക. സംശയങ്ങൾ കമൻ്റ് ബോക്സിൽ ചോദിക്കാവുന്നതാണ്.
