പങ്കെടുക്കാം ലോക പൂക്കളത്തിൽ
കേരള ടൂറിസത്തിന്റെ ഗ്ലോബൽ പൂക്കളം മത്സരത്തിന്റെ രണ്ടാം ഘട്ടം രജിസ്‌ട്രേഷൻ സെപ്തംബർ 16 വരെ. മത്സരത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർക്ക് കേരള ടൂറിസം വെബ്‌സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം. ആകർഷകമായ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്.
ലോകമെമ്പാടുമുള്ള മലയാളികളെ ഈ മത്സരത്തിൽ പങ്കെടുക്കാൻ ടൂറിസം മന്ത്രി ശ്രീ പി എ മുഹമ്മദ് റിയാസ് ക്ഷണിക്കുന്നു.
എങ്ങനെ രജിസ്റ്റർ ചെയ്യാം
ഈ ആവേശകരമായ മത്സരത്തിൽ പങ്കെടുക്കാൻ നിങ്ങളുടെ അടിസ്ഥാന വിശദാംശങ്ങൾ താഴെ നൽകിയിരിക്കുന്ന ലിങ്കിൽ പൂരിപ്പിക്കുക. പൂക്കളത്തിന്റെ ചിത്രത്തോടൊപ്പം പങ്കെടുക്കുന്നയാളുടെ ഫോട്ടോയും അപ്‌ലോഡ് ചെയ്യുക (കുടുംബചിത്രമാണ് അഭികാമ്യം). ഓരോ എൻട്രിയിലും ഒരു അടിക്കുറിപ്പും ഒരു ചെറിയ വിവരണവും ഉണ്ടായിരിക്കണം. ഓരോ വിഭാഗത്തിനും കീഴിൽ പരമാവധി അഞ്ച് എൻട്രികൾ അപ്‌ലോഡ് ചെയ്യാം. 2022 സെപ്റ്റംബർ 16 അർദ്ധരാത്രി 12 (ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം) ആണ് അവസാന തീയതി.
രജിസ്ട്രേഷനുള്ള ലിങ്ക്:
