SSLC ഫലം അറിയാൻ ആറ് ഒഫീഷ്യൽ വെബ്സൈറ്റുകൾ: LIVE UPDATES

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് വൈകുന്നേരം 3 PM ന് വിദ്യഭ്യാസ മന്ത്രാലയം പ്രഖ്യാപിക്കും. ഇതോടൊപ്പംതന്നെ ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (ഹിയറിംഗ് ഇംപേർഡ്), എസ്.എസ്.എൽ.സി (ഹിയറിംഗ് ഇംപേർഡ്), എ.എച്ച്.എസ്.എൽ.സി പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കും. ഫലം അറിയാൻ താഴെ കാണുന്ന ഏതെങ്കിലും വെബ്സൈറ്റിൽ എസ്എസ്എൽസി റജിസ്റ്റർ നമ്പർ ടൈപ്പ് ചെയ്ത് സെർച്ച് ബട്ടൺ അമർത്തുക.
http://keralapareekshabhavan.in
https://sslcexam.kerala.gov.in
http://www.results.kite.kerala.gov.in
School Code wise : 👇👇👇👇
http://www.results.kite.kerala.gov.in/schoolwiseresulthome.html
2022 കേരള ബോർഡ് എസ്എസ്എൽസി ഫലങ്ങൾക്കായി 4.26 ലക്ഷം വിദ്യാർത്ഥികളാണ് കാത്തിരിക്കുന്നത്.
കേരള ബോർഡ് ഉദ്യോഗസ്ഥർ പങ്കുവെച്ച കണക്കുകൾ പ്രകാരം, പത്താം ക്ലാസ്സിൽ നിന്ന് ഏകദേശം 4.26 ലക്ഷം വിദ്യാർത്ഥികൾ 2022 ലെ SSLC പരീക്ഷയ്ക്ക് ഹാജരായിട്ടുണ്ട്. കേരള ബോർഡിന്റെ പത്താം ക്ലാസ് പരീക്ഷകൾ മാർച്ച് 31 മുതൽ ഏപ്രിൽ 29 വരെയാണ് നടന്നത്. സംസ്ഥാനത്തുടനീളമുള്ള 2,943 കേന്ദ്രങ്ങളിലും ഗൾഫ് മേഖലയിലും ലക്ഷദ്വീപിൽ ഒമ്പത് കേന്ദ്രങ്ങളിലുമായി എഴുത്ത് പരീക്ഷ മോഡിലാണ് പരീക്ഷ നടന്നത്. ആകെയുള്ള വിദ്യാർത്ഥികളിൽ 1.91 ലക്ഷം പേർ മലയാളം മീഡിയത്തിലും 2.31 ലക്ഷം പേർ ഇംഗ്ലീഷ് മീഡിയത്തിലുമാണ് പരീക്ഷ എഴുതിയത്. എല്ലാ കൂട്ടുകാർക്കും വിജയാശംസകൾ..
Result Analysis (updated)
ഇക്കൊല്ലവും ചരിത്ര വിജയം തന്നെയാണ്. എസ്.എസ്.എൽ.സി പരീക്ഷഫലം. 99.47 വിജയശതമാനമെന്ന റെക്കോർഡോടെയാണ് സംസ്ഥാനത്തെ വിദ്യാർഥികൾ SSLC വിജയിക്കുന്നത്. 99.26ആണ് ഇത്തവണത്തെ എസ്എസ്എല്‍സി വിജയ ശതമാനം. 99.47 ശതമാനമായിരുന്നു കഴിഞ്ഞ തവണ. 44,363 വിദ്യാര്‍ഥികള്‍ ഫുള്‍ എ പ്ലസ് നേടി. കഴിഞ്ഞ വര്‍ഷം 1,25,509 വിദ്യാർത്ഥികൾക്കായിരുന്നു ഫുൾ എ പ്ലസ്.
ഉച്ചക്ക് രണ്ടിന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് പരീക്ഷ ഫലം പ്രഖ്യാപിച്ചത്. മൂന്ന് മണിമുതൽ പരീക്ഷഫലം വിവിധ വെബ്സൈറ്റുകളിൽ ലഭിച്ച് തുടങ്ങി.
എസ്എസ്എല്‍സി റെഗുലര്‍ വിഭാഗത്തില്‍ 4,26,469 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി. ഇതില്‍ 4,23,303 വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. പുനര്‍മൂല്യനിര്‍ണയത്തിന് ഉള്ള അപേക്ഷ ജൂണ്‍ 16 മുതല്‍ 22 വരെ ഓണ്‍ലൈനായി നല്‍കാവുന്നതാണ്.
ഗൾഫ് മേഖലയിൽ 9 കേന്ദ്രങ്ങളിലായി 574, ലക്ഷദ്വീപിൽ 9 കേന്ദ്രങ്ങളിലായി 882 പരീക്ഷാർഥികളുണ്ടായിരുന്നു.
കണ്ണൂരാണ് ഏറ്റവും കൂടുതല്‍ വിജയ ശതമാനമുള്ള റവന്യു ജില്ല. 99.76% ആണ് ജില്ലയിലെ വിജയശതമാനം. ഏറ്റവും കുറവ് വിജയ ശതമാനമുള്ള റവന്യു ജില്ല വയനാടാണ്.
© Pachakkannaadi