കേരളത്തിലെ ആദിവാസികളും അവർ നേരിടുന്ന പ്രശ്നങ്ങളും
■ ആസ്ട്രലോയിടുകളോ
■ നീഗ്രോയ്ഡുകളോ
തടിച്ച ചുണ്ട്, പതിഞ്ഞ മൂക്ക്, ചുരുണ്ട തലമുടി തുടങ്ങിയ പ്രത്യേകതകൾ കേരളത്തിലെ ആദിവാസികളിൽ കാണാൻ സാധിക്കും.ആഫ്രിക്കയിലെ നീഗ്രോ വംശജരെപ്പോലെയുള്ള ശരീരപ്രകൃതിയായതുമൂലം ഇവർ കുടിയേറിപ്പാർത്തവരാകാം എന്നാണ് നിഗമനം.
കേരളത്തിൽ 37 ആദിവാസി വിഭാഗങ്ങളുള്ളതായിട്ടാണ് സർക്കാരിന്റെ കണക്ക്. എങ്കിലും ഇതിൽ കൂടുതൽ വിഭാഗങ്ങൾ ഉണ്ടാകാം എന്നാണ് ഈ രംഗത്ത് ഗവേഷണം നടത്തുന്ന ശസ്ത്രജ്ഞന്മാരുടെ നിഗമനം. കേരളത്തിലെ ഭൂരിഭാഗം ഗോത്രവർഗക്കാരും താമസിക്കുന്നത് കർണാടക-തമിഴ്നാട് അതിർത്തിയിലുള്ള പശ്ചിമഘട്ടത്തിലെ വനങ്ങളിലും മലകളിലും ആണ്.
2001 ലെ ഇന്ത്യൻ സെൻസസ് പ്രകാരം കേരളത്തിലെ പട്ടികവർഗ്ഗ ജനസംഖ്യ 3,64,189 ആണ് (ലൂണകൾ - 180,169, ഫെലൂനകൾ - 184,020). ഏറ്റവും കൂടുതൽ ആദിവാസികളുള്ളത് വയനാട്ടിലാണ് (1,36,062). ഇടുക്കി- (50973), പാലക്കാട് (39665) ജില്ലകളാണ് സംസ്ഥാനത്തെ തദ്ദേശീയ ഗോത്രവർഗ വിഭാഗങ്ങളുടെ സിംഹഭാഗമായി വരുന്ന അടുത്ത രണ്ട് ജില്ലകൾ. 35 പ്രധാന ഗോത്രങ്ങളിൽ ഏറ്റവും വലുതാണ് പണിയ (പണിയർ).
കുറഞ്ഞുവരുന്ന ജനസംഖ്യയും വളരെ കുറഞ്ഞ സാക്ഷരതാ നിരക്കും ഉള്ള, ഭക്ഷണം ശേഖരിക്കുന്ന ആദിവാസി വിഭാഗങ്ങളെ പ്രാകൃത ഗോത്രങ്ങൾ എന്ന് വിളിക്കാം. ചോലനായ്ക്കൻ, കുറുമ്പൻ, കാട്ടുനായ്ക്കൻ, കാദർ, കൊറഗസ് എന്നിവയാണ് കേരളത്തിലെ അഞ്ച് പ്രാകൃത ഗോത്ര വിഭാഗങ്ങൾ. സംസ്ഥാനത്തെ മൊത്തം ആദിവാസി ജനസംഖ്യയുടെ ഏകദേശം 5% വരും അവർ. അവരിൽ ഏറ്റവും പഴമയുള്ളത് മലപ്പുറം ജില്ലയിൽ മാത്രം കാണപ്പെടുന്നവരായ ചോലനായ്ക്കൻമാരാണ്. നിലമ്പൂർ ഫോറസ്റ്റ് ഡിവിഷനിലെ മഞ്ചേരി മലനിരകളിൽ വിരലിലെണ്ണാവുന്ന കുടുംബങ്ങൾ മാത്രമാണ് അവർ. ചോലനായ്ക്കന്മാരുമായി ബന്ധപ്പെട്ട മറ്റൊരു താഴ്ന്ന മലയോര സമുദായമായ കാട്ടുനായ്ക്കന്മാർ പ്രധാനമായും വയനാട് ജില്ലയിലും ചിലർ മലപ്പുറം, കോഴിക്കോട് ജില്ലകളിലും കാണപ്പെടുന്നു. തൃശൂർ, പാലക്കാട് ജില്ലകളിലാണ് കാദർ ജനസംഖ്യയുള്ളത്. പാലക്കാട് ജില്ലയിലെ അട്ടപ്പാടി ബ്ലോക്കിലാണ് കുറുമ്പകൾ താമസിക്കുന്നത്. കാസർഗോഡ് ജില്ലയിലെ സമതല പ്രദേശങ്ങളിലാണ് കൊറഗയുടെ ആവാസ വ്യവസ്ഥ.
പ്രധാന പ്രശ്നങ്ങൾ
കേരളത്തിലെ മൊത്തം ആദിവാസികളില്‍ 37.36 ശതമാനവും വയനാട്ടിലാണ്. വയനാട്ടിലെ ആകെ ജനസംഖ്യയുടെ 17.48 ശതമാനവും ആദിവാസികളാണ്. അടിമത്തം, ബലം പ്രയോഗിച്ചുള്ള ജോലിയെടുപ്പിക്കല്‍, വിവേചനം, പട്ടിണി, മോശം ആരോഗ്യസ്ഥിതി, തൊഴിലില്ലായ്മ എന്നിങ്ങനെ നിരവധി പ്രശ്നങ്ങളാണ് ആദിവാസിസമൂഹം ഇന്ന് നേരിടുന്നത്.
മുഴുവന്‍ ഭൂരഹിതരായ ആദിവാസികള്‍ക്കും ഭൂമി നല്‍കാമെന്ന് 2001ല്‍ സര്‍ക്കാര്‍ കരാറുണ്ടാക്കിയതാണ്. അതിന്റെ ഭാഗമായാണ് പുനരധിവാസ വികസന മിഷന്‍ രൂപീകരിച്ചത്. നൂറ് കോടി രൂപയെങ്കിലും ഓരോ വര്‍ഷവും വകയിരുത്താറുമുണ്ട്. പക്ഷേ ഇതെല്ലാം ആരുടെ ഖജനാവിലേക്കാണ് മറിയുന്നതെന്ന് മാത്രമാണ് ചർച്ച ചെയ്യാത്തത്.
2021ലെ സാമ്പത്തിക അവലോക റിപ്പോര്‍ട്ട് പ്രകാരം പട്ടികവര്‍ഗ്ഗ വകുപ്പിന്റെ കണക്ക് സംസ്ഥാനത്ത് 7,930 ഭൂരഹിതരായ ആദിവാസികളുണ്ട്. ഭൂമിയുണ്ടായിട്ടും 16,070 ആദിവാസി കുടുംബങ്ങള്‍ ഭവനരഹിതരാണ്. 4,762 ഊരുകളിലായി 37 സമുദായങ്ങളില്‍പ്പെട്ടവര്‍ താമസിക്കുന്നു. ദാരിദ്രനിരക്ക് 61.68 ശതമാനവും തൊഴിലില്ലായ്മ നിരക്ക് 30.27 ആണ്. പട്ടികവര്‍ഗ വകുപ്പ് 2016-17 കാലത്ത് വിവിധ പദ്ധതികളിലൂടെ അനുവദിച്ച 6,709 വീടുകളില്‍ 2022ലെത്തുമ്പോള്‍ 1583 വീടുകളാണ് പൂര്‍ത്തിയായത്. ഇതിനാലോക്കെ തന്നെയാണ് നിലക്കാത്ത ആദിവാസി ഭൂസമരങ്ങൾ ഉയർന്നു വരുന്നത്.
ആദിവാസി സമരങ്ങൾ:
കേരളത്തിൽ 36 ആദിവാസികൾ പട്ടിണി കൊണ്ട് മരിച്ച സാഹചര്യത്തിലാണ് 2001ൽ ആദിവാസി ഗോത്രമഹാസഭ സി. കെ ജാനുവിന്റെയും എം ഗീതാനന്ദന്റെയും നേതൃത്വത്തിൽ തിരുവനന്തപുരത്ത് മുഖ്യമന്ത്രി എ.കെ. ആന്റണിയുടെ വസതിക്ക് സമീപം സമരം ആരംഭിച്ചത്. സമരം പിന്നീട് സെക്രട്ടേറിയറ്റിന് മുന്നിൽ കുടിൽ കെട്ടി സമരമായി മാറി. ഏറെ ബഹുജനപിന്തുണ കിട്ടിയ സമരമായിരുന്നു കുടിൽ കെട്ടി സമരം. ആ സമരം ആദിവാസികൾക്ക് ഒരേക്കർ മുതൽ അഞ്ച് ഏക്കർ വരെ ഭൂമി നൽകാമെന്ന കരാറിൽ സമരം അവസാനിപ്പിച്ചു.
എന്നാൽ, സർക്കാർ വാക്ക് പാലിക്കാത്തതിൽ പ്രതിഷേധിച്ച് ഒരു വർഷം പിന്നിട്ടപ്പോൾ വയനാട്ടിലെ മുത്തങ്ങയിൽ ആദിവാസി ഗോത്രമഹാസഭ കുടിൽ കെട്ടി സമരം ആരംഭിക്കുന്നത്. മുത്തങ്ങയിൽ നിന്നും അവരെ ബലം പ്രയോഗിച്ച് കുടിയൊഴിപ്പിക്കാനുള്ള ശ്രമം സംഘർഷത്തിൽ കലാശിച്ചു. പൊലീസ് വെടിവെയ്പ്പിൽ സമരത്തിലുണ്ടായിരുന്ന ജോഗി കൊല്ലപ്പെട്ടു. സംഘർഷത്തിൽ വിനോദ് എന്ന പൊലീസുകാരനും മരിച്ചു. തുടർന്ന് പൊലീസ് നടത്തിയത് ക്രൂരമായ അതിക്രമമായിരുന്നു. ആദിവാസി ഗോത്രസഭയുടെ പ്രവർത്തകരെ മാത്രമല്ല, സമരവുമായി ബന്ധമില്ലാത്തവരെയും പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച പ്രതിപക്ഷ നേതാക്കളെയും വരെ തല്ലിചതച്ചു. കേരളമൊട്ടാകെ ആ സമരം കത്തിപ്പർടന്നു.
കേരളത്തിൽ അതിന് ശേഷം പല സ്ഥലങ്ങളിലും ഭൂമിക്കായി ആദിവാസി, ദലിത് സംഘടനകൾ സമരം ശക്തമായി. ചെങ്ങറ, അരിപ്പ,തൊവരിമല എന്നിങ്ങനെ പല സ്ഥലങ്ങളിലും ഭൂസമരങ്ങൾ ഉണ്ടായി. കൃഷി ഭൂമി എന്നത് കേരളത്തിന്റെ അജണ്ടയിലേക്ക് വന്നു. കേരളത്തിൽ രണ്ടാംഭൂപരിഷ്ക്കരണം ആവശ്യമാണെന്ന വാദവും ശക്തമായി. ഭൂമി സംബന്ധിച്ച് കേരളത്തിൽ നിലനിന്നിരുന്ന കാഴ്ചപ്പാടുകൾ തിരുത്തിയെഴുതുന്നതിന് വഴിയൊരുക്കിയതാണ് സെക്രട്ടേറിയറ്റിന് മുന്നിലെ കുടിൽ കെട്ടി സമരവും മുത്തങ്ങ സമരവും.
ഇന്നും കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ആദിവാസി സമരങ്ങൾ നടക്കുന്നുണ്ട്. ജനിച്ച മണ്ണിൻ്റെ അവകാശമാണ് അവരുടെ ആവശ്യം. കേരള സംസ്ഥാനം രൂപീകരിച്ച മുതലുള്ള ആദിവാസി ക്ഷേമ പ്രവർത്തനങ്ങൾക്ക് വകയിരുത്തിയ തുകകളുടെ കണക്ക് മാത്രമാണ് നമുക്കുള്ളത്. അത് എവിടെ വിനിയോഗിച്ചു എന്നത് ആർക്കും വ്യക്തമല്ല. നമ്മുടെ നാടിൻ്റെ പൈതൃകം സൂക്ഷിക്കൽ സർക്കാരിൻ്റെ ബാധ്യത തന്നെയാണ്. പക്ഷെ മനുഷ്യാവകാശങ്ങൾക്ക് മുകളിലല്ല ഒരു നവീകരണ പ്രവർത്തനങ്ങളും. കേരളത്തിൽ പൊങ്ങി വരുന്ന അല്ലെങ്കിൽ പൂർത്തിയായ നിരവധി ഡാം പ്രോജക്ടുകൾ കാരണം ഉറങ്ങാനുള്ള മണ്ണ് നഷ്ട്ടപ്പെട്ട ആയിരക്കണക്കിന് ആദിവാസി കുടുംബങ്ങളുണ്ട്. അവരുടെ കണ്ണീരിലാണ് പ്രബുദ്ധരെന്ന് സ്വയം അവകാശപ്പെടുന്ന നമ്മൾ സുഖിച്ച് വാഴുന്നത്.

Well said