കാട് കയറാം ആനവണ്ടിയിൽ അതും 650 രൂപക്ക്
അല്ലെങ്കിലും ആർക്കാണ് കാട് കയറാൻ പൂതി ഇല്ലാതിരിക്കുക!!!
മലകൾ താണ്ടി വെള്ളച്ചാട്ടങ്ങളും ആസ്വദിച്ച് കാനന ഭംഗിയിൽ അലിഞ്ഞ് ചേർന്ന് ആന വണ്ടിയിൽ യാത്ര പോകാം. കെ എസ് ആർ ടി സി ബഡ്ജ്ജറ്റ് ടൂറിസം സെൽ നിങ്ങൾക്കായ് തിരുവല്ല- ഇടുക്കി "ഉല്ലാസയാത്ര" അതും കുറഞ്ഞ ചിലവിൽ സംഘടിപ്പിക്കുന്നു. തിരുവല്ലയിൽ നിന്നും ഇടുക്കിയിലേക്കുള ആദ്യ ട്രിപ്പ് 03/07/2022 ഞായറാഴ്ച രാവിലെ 5.30ന് പുറപ്പെട്ട് രാത്രി 9.00ന് തിരിച്ചെത്തുന്ന തരത്തിലാണ് ഉല്ലാസയാത്ര നിലവിൽ ക്രമീകരിച്ചിരിക്കുന്നത്.
കേരളത്തിലെ ഏറ്റവും പ്രകൃതിരമണീയമായ ജില്ലകളിലൊന്നാണ് ഇടുക്കി. വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങൾ, ഹിൽ സ്റ്റേഷനുകൾ, അണക്കെട്ടുകൾ, തോട്ടങ്ങളിലൂടെയുള്ള വിനോദയാത്ര, മലകയറ്റം, ആനസവാരി മുതലായവയാണ് വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഘടകങ്ങൾ. മൂന്നാർ ഹിൽ സ്റ്റേഷൻ,ഇടുക്കി അണക്കെട്ട്, തേക്കടി വന്യമൃഗസംരക്ഷണകേന്ദ്രം, പീരുമേട് വാഗമൺ എന്നിവയാണ് പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾ. കൂടാതെ വിനോദ സഞ്ചാരികളുടെ ശ്രദ്ധയാകർഷിക്കുന്ന ധാരാളം സ്ഥലങ്ങൾ വേറെയുമുണ്ട്.
ഉല്ലാസയാത്ര സഞ്ചരിക്കുന്ന പ്രധാന സ്ഥലങ്ങൾ
തൊടുപുഴ, തൊമ്മൻകുത്ത് , ആനച്ചാടികുത്ത്, ചെറുതോണി, കുളമാവ് ഡാം ,' ഇടുക്കി ആർച്ച് ഡാം ,എന്നീ സ്ഥലങ്ങൾ സന്ദർശിച്ച് മടങ്ങുന്നു . പ്രകൃതി രമണീയമായ പ്രദേശങ്ങളിലൂടെയും വനപ്രദേശങ്ങളിലൂടെയും അണകെട്ടുകളും വെള്ളച്ചാട്ടങ്ങളും കണ്ടുള്ള ഈയാത്ര എന്നും ഓർമ്മയിൽ സൂക്ഷിക്കുവാൻ പറ്റുന്ന ഒന്നാണ്.
ഇടുക്കിയിലെ ഏറ്റവും മനോഹരമായതും എളുപ്പത്തില്‍ സഞ്ചാരികള്‍ക്ക് എത്തിച്ചേരുവാന്‍ സാധിക്കുന്നതുമായ ഇടമാണ് തൊടുപുഴ വണ്ണപ്പുറം പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന തൊമ്മന്‍കുത്ത് വെള്ളച്ചാട്ടം. കാടിന്‍റെ കാഴ്ചകളും വെള്ളച്ചാട്ടും കാടനുഭവങ്ങളും കണ്‍മുന്നിലെത്തിക്കുന്ന തൊമ്മന്‍കൂത്ത് സാധാരണ കണ്ടു പോകുന്നതിലുമപ്പുറം സാഹസിക സഞ്ചാരികള്‍ക്ക് യോജിച്ച ഇടമാണ്.
ആനച്ചാടി ക്കുത്ത് ആണ് മറ്റൊരു പ്രധാന ആകർഷണം. ഇടുക്കി ജില്ലയിൽ തൊടുപുഴയ്ക്കടുത്തുള്ള കാടിനുള്ളിൽ കൂലംകുത്തിയൊഴുകുന്ന ഒരു ചെറിയ വെള്ളച്ചാട്ടമാണിത്.
ആനച്ചാടിക്കുത്ത് വെള്ളച്ചാട്ടത്തിന് ഈ പേരു വന്നതിനു പിന്നില്‍ രസകരമായ ഒരു കഥയുണ്ട് ., ഒരിക്കല്‍ രണ്ട് ആനകള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരാന കാല്‍വഴുതി ഇവിടെ വീണു മരിച്ചുവത്രെ. ആന ചാടിയതിനാല്‍ ഈ വെള്ളച്ചാട്ടം ആനച്ചാടികുത്ത് എന്നാണത്രെ പിന്നീട് അറിയപ്പെട്ടത്. ആനയടിക്കുത്ത് എന്നും ഈ വെള്ളച്ചാട്ടം അറിയപ്പെടുന്നു.
മഴക്കാലത്ത് ഇടുക്കിയിലൂടെ ഒരു യാത്ര പോയാല്‍ ചെറുതും വലുതുമടക്കം എണ്ണമറ്റ വെള്ളച്ചാട്ടങ്ങള്‍ കാണാന്‍ സാധിക്കും.മഴക്കാലത്തു മാത്രം ജീവന്‍ വയ്ക്കുന്നവയും വര്‍ഷത്തില്‍ എല്ലായ്‌പ്പോഴും സജീവമായിരിക്കുന്നവയും ഇക്കൂട്ടത്തില്‍ കാണാം. അത്തരത്തില്‍ മഴക്കാലത്തു സുന്ദരിയാകുന്ന ഒന്നാണ് ഈ വെള്ളച്ചാട്ടം.
ചെറിയ ഒരു കാടിനുള്ളിൽ മറഞ്ഞിരിക്കുന്ന ഇവിടം നാട്ടുകാര്‍ക്കു മാത്രം അറിയുന്ന രഹസ്യമായിരുന്നു . പുറത്തു നിന്നുള്ളവര്‍ അപൂര്‍വ്വമായി മാത്രം എത്തിച്ചേരുന്നിരുന്ന ഇവിടം പ്രശസ്തിയിലേക്കുയർന്നത് ഇവിടെ ഒരിക്കല്‍ എത്തി ആഘോഷിച്ച് പോകുന്നവരില്‍ നിന്നാണ്. ആന കാല്‍വഴുതി വീണ് മരിച്ചെന്നാണ് പേരിനു പിന്നിലെ കഥയെങ്കിലും നൂറുശതമാനം സുരക്ഷിതമാണിവിടെ .കുട്ടികളുള്‍പ്പെടെയുള്ളവര്‍ക്ക് ധൈര്യത്തില്‍ ഇറങ്ങാവുന്ന അപകടമില്ലാത്ത ഒരു വെള്ളച്ചാട്ടമാണിത്. അതിനാല്‍ത്തന്നെ ഒന്നും പേടിക്കാതെ ഇവിടെ കുട്ടികളെയും കൂട്ടി സമയം ചെലവഴിക്കാം. ഐസ് പോലെ തണുത്ത വെള്ളം എല്ലായ്പ്പോഴും തെളിനീരായാണ് ഒഴുകുന്നത് .
നിങ്ങളുടെ വാരാന്ത്യദിനം മറക്കാനാവാത്ത ഒരനുഭവമാക്കുവാൻ ഈ വനയാത്ര സഹായിക്കും ഉറപ്പ്. നിങ്ങളെ ഓരോരുത്തരെയും ഈ കാനന യാത്രയിലേക്ക് തിരുവല്ല കെ എസ് ആർ ടി സി ക്ഷണിക്കുന്നു.
കെ എസ് ആർ ടി സി കട്ടപ്പന നിന്നും നിന്നും ഏകദേശം 15 കിലോമീറ്ററോളം ദൂരം താണ്ടിയാൽ ഈ പ്രദേശത്തെത്തിപ്പെടാം.
ഒരാളിൽ നിന്നും ടിക്കറ്റ് ചാർജ്ജ് 675/- രൂപ മാത്രമാണ് ഈടാക്കുന്നത് (എൻട്രീഫീസും ഭക്ഷണവും ഉൾപ്പെടില്ല)
ഞങ്ങൾ തയ്യാറായിക്കഴിഞ്ഞു!
അപ്പോ! നിങ്ങളോ?
കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂർസിന്റെ ടൂർ ട്രിപ്പുകൾ സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്ന ചാറ്റ് ബോട്ടിനായി താഴത്തെ ലിങ്ക് ക്ലിക്ക് ചെയ്യൂ.
https://my.artibot.ai/budget-tour
കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റ് മുൻകൂട്ടി ബുക്കു ചെയ്യുന്നതിനും:
തിരുവല്ല ഡിപ്പോ
ഫോൺ:-
9744348037
9074035832
9447566975
6238302403
ഈ മെയിൽ-tvl@kerala.gov.in
കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799
18005994011
എന്ന ടോൾ ഫ്രീ നമ്പരിലേക്കും സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7) വാട്സാപ്പ് - 8129562972 ബന്ധപ്പെടാവുന്നതാണ്.
Special credit: BTC ALAPPUZHA
