ആനവണ്ടി യാത്രകൾ

ആനവണ്ടിയിലെ വിനോദയാത്രകൾ യാത്രികരുടെ മനസ്സ് കീഴടക്കിയിരിക്കുകയാണ്. ആയിരം ഉല്ലാസ യാത്രകൾ എന്ന ബാനറിൽ തുടക്കം കുറിച്ച വിനോദ യാത്രകൾ ഏറെ പ്രശംസ നേടിയിരിക്കുകയാണ്. നഷ്ടത്തിലായിരിക്കുന്ന ഡിപ്പാരട്ട്‌മെൻ്റിന് കരുത്തുപകരുകയാണ് ഈ പദ്ധതി. ബജറ്റ് ടൂറിസം പദ്ധതികള്‍ വിജയിച്ചതോടെ കൂടുതല്‍ സഞ്ചാരികളെ കൂടി എത്തിക്കാൻ കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍ കൂടുതല്‍ സ്ഥലങ്ങളിലേക്കും കൂടുതൽ ആകര്‍ഷകമായ പാക്കേജുകളും ഒരുക്കി തുടങ്ങി കെഎസ്ആര്‍ടിസി. മദ്ധ്യവേനലവധിക്കാലം കണക്കിലെടുത്ത് കഴിഞ്ഞ രണ്ട് മാസം ബജറ്റ് ടൂറിസം സെല്‍ സംഘടിപ്പിക്കുന്ന ആയിരം സുന്ദര യാത്രയുടെ ഭാഗമായിട്ടുള്ള ഉല്ലാസയാത്രകള്‍ക്കും ഗംഭീര സ്വീകരണമായിരുന്ന് ലഭിച്ചത്.

കെഎസ്ആര്‍ടിസി-യുടെ ആദ്യത്തെ വിനോദയാത്ര ആരംഭിച്ചത് 2021ല്‍ കേരളപ്പിറവി ദിനത്തിലായിരുന്നു. ഡിപ്പാര്‍ട്ട്‌മെന്റിന്റെ ബജറ്റ് ടൂര്‍ പാക്കേജുകള്‍ പ്രധാനമായും വിനോദസഞ്ചാര വകുപ്പും, വനംവകുപ്പുമായി ചേര്‍ന്നാണ്. സംസ്ഥാനത്ത് നിലവില്‍ ഒമ്പതോളം വിനോദസഞ്ചാര പാക്കേജുകള്‍ കെഎസ്ആര്‍ടിസി അവതരിപ്പിച്ചു കഴിഞ്ഞു. കേരളത്തിലെ വിവിധ കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ നിന്നായി മലക്കപ്പാറ, നെല്ലിയാമ്പതി, വയനാട്, ജംഗിള്‍ സഫാരി, മണ്‍റോതുരുത്ത്, മൂന്നാര്‍, വാഗമണ്‍, സാഗരറാണി, ആലപ്പുഴ പാക്കേജ്, ഓപ്പണ്‍ ടേക്ക് ഡബിള്‍ ഡെക്കര്‍ തുടങ്ങിയ പാക്കേജുകളാണ് പ്രധാനമായും ബജറ്റ് ടൂറിസം സെല്‍ നടത്തുന്നത്.

പ്രധാന യാത്രകളെ കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ പോസ്റ്റുകൾക്ക് താഴെ യുള്ള ലിങ്ക് വഴി പ്രവേശിക്കാം..

കാട് കയറി വാഗമൺ യാത്രാ

മലക്കപ്പാറാ യാത്ര: 18 ഓളം സർവീസുകൾ

കാട് കയറാം ആനവണ്ടിയിൽ

പെരുന്നാൾ വിരുന്ന്: വാഗമണ്ണും കുമരകവും

വയനാടൻ കാഴ്ചകൾ കണ്ട് എൻ ഊര് യാത്ര

Next Post Previous Post
No Comment
Add Comment
comment url