വയനാടൻ കാഴ്ച്ചകൾ കണ്ട് എൻ ഊര് യാത്രയും


വയനാട്, പൂക്കോട് ‘എൻ ഊര്' ഗോത്ര പൈതൃക ഗ്രാമമടക്കം ഉൾപ്പെടുത്തി ഉല്ലാസ യാത്ര പാക്കേജുമായി കെഎ സ്ആർടിസി മലപ്പുറം ഡിപ്പോ. പുല്ലുമേഞ്ഞ വീടുകളും ആദിവാസി ഭക്ഷണ വിഭവങ്ങളുമടക്കം പൂർ ണമായും ഗോത്രഗ്രാമമായി രൂപ പ്പെടുത്തിയ കേന്ദ്രമാണിത്.സഞ്ചാരികൾക്ക് ഗോത്ര പൈതൃകം പൂർണമായും ഒപ്പിയെടുക്കാൻ കഴിയുന്ന പ്രദേശമാണിവിടം. ജൂലൈ 12ന് ആണ് യാത്ര. മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളും ഉൾപ്പെടുത്തിയ യാത്രയിൽ ഒരാൾക്ക് 600 രൂപയാണ് നിരക്ക്.

ഗോത്രജീവിതം അടുത്തറിയാൻ പട്ടികവർഗ വികസന, ടൂറിസം വകുപ്പുകൾ ചേർന്നാണ് ഈ ഗോത്ര പൈതൃക ഗ്രാമം നിർമിച്ചത്. ആദിവാസി വിഭാഗത്തിൽ നി ന്നുള്ളവരാണ് ഇവിടുത്തെ കാര്യങ്ങൾ നിയന്ത്രിക്കുന്നത്.ജൂൺ  ആദ്യത്തിലാണ് ഇവിടം സഞ്ചാരികൾക്കായി തുറന്നു കൊടുത്തത്.

പുറപ്പെടുന്ന സമയം

മലപ്പുറം ഡിപ്പോയിൽനിന്ന് രാ വിലെ 5ന് പുറപ്പെട്ട് 8.45ന് ലക്കി ടിയിലെത്തും. ഊരിലേക്കും തിരിച്ചും ജീപ്പിലാണ് യാത്ര. 2 മണിക്കൂർ ഇവിടെ ചെലവഴിക്കും.തുടർന്ന് മേപ്പാടി വഴി അമ്പല വയൽ കാർഷിക ഗവേഷകേന്ദ്ര ത്തിലെത്തും. എടയ്ക്കൽ ഗുഹ, കാരാപ്പുഴ അണക്കെട്ട് എന്നിവയും പാക്കേജിലുൾപ്പെട്ട സ്ഥലങ്ങളാണ്. .

എടക്കൽ ഗുഹ

കേരളത്തിലെ വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിക്കടുത്തുള്ള പശ്ചിമഘട്ടവും, പൂർവ്വഘട്ടവും കൂടിച്ചേരുന്ന ഭാഗമായ അമ്പുകുത്തി മലയിലെ രണ്ടു പ്രകൃതീജന്യമായ ഗുഹകളാണ്‌ എടക്കൽ ഗുഹകൾ. ചെറുശിലായുഗസംസ്കാരകാലഘട്ടത്തിലെന്നു കരുതുന്ന ശിലാലിഖിതങ്ങൾ ഈ ഗുഹയിൽ കാണപ്പെടുന്നു. കേരളത്തിൽ ലഭിച്ചിട്ടുള്ള ഏറ്റവും പഴക്കം ചെന്ന ലിഖിതങ്ങളായാണ് ഇവ കണക്കാക്കപ്പെടുന്നത്. സമുദ്രനിരപ്പിൽ നിന്നും ഏതാണ്ട് 4000 അടി ഉയരത്തിലുള്ള അമ്പുകുത്തിമലയുടെ മുകളിൽ ഒരു വലിയ പാറയിൽ രൂപപ്പെട്ട ഒരു വിള്ളലിൽ മുകളിൽ നിന്ന് വീണുറച്ച കൂറ്റൻ പാറയാണ്‌ മനുഷ്യനിർമ്മിതമല്ലാത്ത ഈ ഗുഹയെ സൃഷ്ടിക്കുന്നത്. പ്രാചീനമായ ചിത്രങ്ങളും പിൽക്കാലത്ത് രേഖപ്പെടുത്തപ്പെട്ട ലിപികളും ഇവിടെ കാണാം.

കാരാപ്പുഴ ഡാം

വയനാട് ജില്ലയിലെ (കേരളം, ഇന്ത്യ) കാരാപ്പുഴയിൽ നിർമ്മിച്ചിരിക്കുന്ന ഒരു അണക്കെട്ടാണ് കാരാപ്പുഴ അണക്കെട്ട്. പ്രധാനമായും ജലസേചനത്തിനായുള്ള ഒരു അണക്കെട്ടാണിത്. ഏകദേശം 63 കി.മി. ചുറ്റളവാണ് ഇതിന്റെ  വിസ്തീർണ്ണം.

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ എര്‍ത്ത് ഡാമുകളിലൊന്നായാണ് വയനാട് ജില്ലയിലെ കാരാപ്പുഴ ഡാമിനെ കാണുന്നത്. കല്‍പ്പറ്റയില്‍ നിന്നും 16 കിലോമീറ്റര്‍ ദൂരത്തായാണ് കാരാപ്പുഴ ഡാം സ്ഥിതിചെയ്യുന്നത്. കാരാപ്പുഴ ലേക്കിലാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. നിരവധി തടാകങ്ങള്‍ ചെന്നുചേരുന്ന മനോഹരമായ ഭൂപ്രകൃതിയാണ് കാരാപ്പുഴ ഡാമിനെ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാക്കുന്നത്. പ്രകൃതിക്കാഴ്ചകള്‍ കാണാനും പക്ഷിനിരീക്ഷണത്തിനും അനുയോജ്യമായ സ്ഥലമാണ് കാരാപ്പുഴ ഡാം. ഫോട്ടോഗ്രഫി പ്രിയര്‍ക്കും ഇവിടം ഏറെ ഇഷ്ടമാകുമെന്നതില്‍ സംശയം വേണ്ട.

NB: മറ്റു ചെലവുകളും സഞ്ചാരികൾ വഹിക്കണം. വിവരങ്ങൾക്ക്: 9447203014. റജിസ്ട്രേഷന്: 9995726885

Next Post Previous Post
No Comment
Add Comment
comment url