ആലപ്പുഴ ടു ഗവി - പാഞ്ചാലിമേട്, ആനവണ്ടിയിൽ
ഗവി - പാഞ്ചാലിമേട്
കാനനഭംഗിയുടെ ഒരു വേറിട്ട അനുഭവം എന്ന് തന്നെ പറയാം .പച്ച പുതപ്പണിഞ്ഞ മലനിരകളും , കളകളാരവം മുഴക്കുന്ന അരുവികളും , ഇതിനെല്ലാം ഇടയില്‍ തങ്ങളുടെ ആഹാരം തേടി അലയുന്ന വന്യമൃഗങ്ങളും. മനുഷ്യന്റെ കരവിരുതില്‍ പിറന്ന ഡാമുകളും. അങ്ങനെയങ്ങനെ പോകുന്നു ഗവിയാത്രയിലെ കാഴ്ചകള്‍.
ആങ്ങമുഴിയിൽ നിന്ന് വന മേഖലയിലേക്ക് പ്രവേശിക്കുന്നതോടെ തന്നെ കാലവസ്ഥയും കാഴ്ചകളും വന്യമായിത്തുടങ്ങും.ചീവീടുകളും ചിതൽ കാടകളും കാട്ടരുവികളും ചേർന്നു തീർക്കുന്ന സ്വാഗത ഗാനം. കുയിലിന്റെ കൂ കൂ നാദം,വേഴാമ്പാലുകളുടെ സംഘ ഗാനം.
ഗജവീരന്മാർ ചവിട്ടി മെതിച്ച കുറ്റിക്കാടുകൾ, നാരകവും കുന്തിരിക്കവും, പേരയും മറ്റനേകം കാട്ടു മരങ്ങളും ചേർന്നൊഴുക്കുന്ന കാടിന്റെ സുഗന്ധം.
ഒറ്റക്കൊമ്പൻമാരുടെ വിളയാട്ടം, മ്ലാവുകളുടെ തുള്ളിച്ചാട്ടം, കാട്ടു പോത്തുകളുടെ വീരപ്രകടനം, അട്ടകളുടെ അതിജീവനം.
അങ്ങനെയങ്ങനെ കാട് തൊട്ടറിഞ്ഞ് എഴുപതിലതിലധികം കിലോമീറ്റർ ആനവണ്ടി യാത്ര. വ്യൂ പോയിന്റുകളിലും മൃഗങ്ങളെ കാണുമ്പോഴുമൊക്കെ നിർത്തിത്തരികയും യാത്ര തീർത്തും ആസ്വാദ്യകരമാക്കുകയും ചെയ്യുന്ന ഡ്രൈവർമാരും, കണ്ടക്ടർമാരുമാണ് ആനവണ്ടിയിലുളളത്.
കെ.എസ്സ്.ഇ.ബിയുടെ കീഴിലുള്ള എട്ട് ഡാമുകളുണ്ട് ഈ കാട്ടു പാതയോരങ്ങളിൽ. അതിൽ അഞ്ചെണ്ണം നമുക്ക് കാണാൻ കഴിയും. മൂഴിയാർ ഡാം , കക്കി ഡാം,ആനത്തോട്, കൊച്ചു പമ്പ, ഗവി. ഈ കാടിന്റെയും കാട്ടാറുകളുടെയും ഡാമുകളുടെയുമൊക്കെ സൗന്ദര്യത്തിന്റെ ഉത്ഭവം കക്കി ഡാമിൽ നിന്നാണെന്ന് തോന്നുന്നു. എന്ത് മനോഹരമാണ് കക്കി ഡാമും അവിടുത്തെ കാഴ്ചകളും.
സുന്ദരന്മാരായ മലയണ്ണാന്മാരും , തുറിച്ചു നോട്ടക്കാരായ സിംഹവാലൻ കുരങ്ങുകളും, പീലി വിടർത്താൻ മടിച്ചു നിൽക്കുന്ന മയിലുകളും, ഇളം തെന്നലിൽ പാറിപറക്കുന്ന ചിത്രശലഭങ്ങളും.... അങ്ങനെയങ്ങനെ..
കണ്ണിനും മനസിനും കുളിരേകുന്ന കാഴ്ച. ശുദ്ധ വായു ശ്വസിച്ചും കൊണ്ടൊരഞ്ചര മണിക്കൂർ നേരത്തെ യാത്ര. സ്വന്തം വണ്ടിയുമായി പോകുന്നതിനേക്കാൾ നല്ലത് ആനവണ്ടിയാണ്. ഇടുങ്ങിയ റോട്ടിലൂടെയുള്ള ഡ്രൈവിംഗില്‍ തീർച്ചയായും നല്ല ശ്രദ്ധ വേണം. അത് കാനനക്കാഴ്ച്ചകൾ ആസ്വദിക്കുന്നതിനൊരു തടസ്സം തന്നെയാണ്. കൂടാതെ ഗജ വീരന്മാരുടെ ആക്രമണത്തെയും ഭയക്കണം.
കാട് കഴിയുന്നത് ഇടുക്കി ജില്ലയിലെ വള്ളക്കടവിലാണ്. അവിടുന്ന് അല്പം കൂടി മുന്നോട്ട് പോയാൽ വണ്ടിപ്പെരിയാറായി. തേയിലത്തോട്ടങ്ങള്‍ നിറഞ്ഞ ഒരു കൊച്ചു നഗരം. ക്യാമറക്കണ്ണിൽ ആ സൗരഭ്യത്തിന്റെ ഒരു ശതമാനം പോലും പകർത്താന് സാധ്യമല്ല.
പത്തനംതിട്ടയില്‍ നിന്നും പുറപ്പെട്ട് മൈലപ്ര , മണ്ണാറകുളഞ്ഞി , വടശ്ശേരിക്കര , പെരുനാട് , ചിറ്റാര്‍ , സീതത്തോട് , ആങ്ങമൂഴി , മൂഴിയാര്‍ , കക്കി ഡാം വഴിയാണ് ഗവിയില്‍ എത്തിച്ചേരുന്നത് . അവിടെ നിന്നും പഞ്ചാലിമേട്ടിലേക്ക്.
ഇടുക്കി ജില്ലയിലെ കുട്ടിക്കാനത്തിനടുത്തുള്ള ഒരു ഹിൽ സ്റ്റേഷനും വ്യൂ പോയിന്റുമാണ് പാഞ്ചാലിമേട്. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 2500 അടി ഉയരത്തിലാണ് പാഞ്ചാലിമേട് സ്ഥിതി ചെയ്യുന്നത്. പച്ചപ്പണിഞ്ഞ പുൽമേടും, തണുത്ത കാലാവസ്ഥയും, കൽമണ്ഡപങ്ങളും ഏവരേയും ആകർഷിക്കും. ഐതീഹ്യമനുസരിച്ച് വനവാസകാലത്ത് പാണ്ഡവരും ഭാര്യ പാഞ്ചാലിയും ഈ കുന്നിൻ മുകളിൽ അഭയം പ്രാപിച്ചിരുന്നു. അതിനാലാണ് പാഞ്ചാലിമേട് എന്ന പേര് വന്നത്.
വനപാത ആയതിനാല്‍ സാധാരണ റോഡിലെ യാത്രാനുഭവം ആയിരിക്കില്ല... അതിനാല്‍ കഴിവതും ചെറിയ വാഹനങ്ങിലുളള യാത്ര ഒഴിവാക്കുക. പ്രകൃതിരമണീയമായ സ്ഥലങ്ങളില്‍ നിന്നു ഫോട്ടോയെടുക്കുവാനും , പ്രകൃതി ഭംഗിയാസ്വദിക്കുവാനുമുളള അവസരവും ലഭിക്കും.
ഗവിയിൽ പോകുന്ന യാത്രക്കാർ പാലിക്കേണ്ട നിർദേശങ്ങൾ
1 .ഗവി നാലു വശങ്ങളും കൊടും കാടിനാല്‍ ചുറ്റപ്പെട്ട പ്രദേശമാണ് , അതിനാല്‍ നഗരത്തിന്റെ സൗകര്യങ്ങള്‍ ഇവിടെ ലഭിക്കുമെന്ന് കരുതരുത് .
2. മദ്യം, മറ്റു ലഹരി വസ്തുക്കൾ എന്നിവ ഉപയോഗിക്കുന്നത് പൂർണമായി നിരോധിച്ചിരിക്കുന്നു
3. വന്യ മൃഗങ്ങൾക്ക് ആഹാരം നൽകുവാനോ അവയെ ഉപദ്രവിക്കുവാനോ പാടില്ല
4. വരും തലമുറയ്ക്കും കാഴ്ചകള്‍ കാണുവാനുളളതാണ് ഗവി അതിനാല്‍ പ്രകൃതിഭംഗിയ്ക്ക് കോട്ടം വരുത്തുന്ന പ്രവൃത്തികള്‍ ചെയ്യാതെയിരിക്കുക.
5.പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ( പ്ളാസ്റ്റിക് കുപ്പികള്‍,കവറുകള്‍) ദയവായി വനത്തിലേക്ക് വലിച്ചെറിയാതിരിക്കുക
6. വനപാലകരുടെയും നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുക .അനുവാദം ഇല്ലാതെ ഉൾകാടിലേക്ക് പോകാൻ പാടില്ല
7. ആനവണ്ടി യാത്രയില്‍ ജീവനക്കാരുമായി സഹകരിക്കുക , നിര്‍ദ്ദേശങ്ങള്‍ പാലിക്കുക.
ആലപ്പുഴ ജില്ലയിലെ 7 ഡിപ്പോകളില്‍ നിന്നും ഡിസംബര്‍ മാസത്തിലെ ബസ്സ് സമയവും നിരക്കും
കായംകുളം
ഗവി - പഞ്ചാലിമേട് - 1550/- ( ഉച്ചഭക്ഷണവും, ബോട്ടിംഗും ഉള്‍പ്പെടെ )
കൊച്ചു പമ്പ ട്രക്കിംഗും , ഉച്ചഭക്ഷ്ണവും,ബോട്ടിംഗും ഉള്‍പ്പെടെ പാക്കേജ് - 2050/-
ഡിസംബര്‍ 12 ( തിങ്കളാഴ്ച്ച )
ഡിസംബര്‍ 18 ( ഞായറാഴ്ച്ച)
Booking Number -
9605440234 , 9400441002,
ഹരിപ്പാട്
ഗവി - പഞ്ചാലിമേട് - 1600/- ( ഉച്ചഭക്ഷണവും, ബോട്ടിംഗും ഉള്‍പ്പെടെ )
കൊച്ചു പമ്പ ട്രക്കിംഗും , ഉച്ചഭക്ഷ്ണവും,ബോട്ടിംഗും ഉള്‍പ്പെടെ പാക്കേജ് - 2100/-
ഡിസംബര്‍ 17 ( ശനിയാഴ്ച്ച )
ഡിസംബര്‍ 24 ( ശനിയാഴ്ച്ച )
ഡിസംബര്‍ 30 ( വെളളിയാഴ്ച്ച)
Booking Number -
9947812214 , 9447975789
മാവേലിക്കര
ഗവി - പഞ്ചാലിമേട് - 1500/- ( ഉച്ചഭക്ഷണവും, ബോട്ടിംഗും ഉള്‍പ്പെടെ )
കൊച്ചു പമ്പ ട്രക്കിംഗും , ഉച്ചഭക്ഷ്ണവും,ബോട്ടിംഗും ഉള്‍പ്പെടെ പാക്കേജ് - 2000/-
ഡിസംബര്‍ 03 ( ശനിയാഴ്ച്ച )
ഡിസംബര്‍ 16 ( വെളളിയാഴ്ച്ച)
ഡിസംബര്‍ 23 ( വെളളിയാഴ്ച്ച)
Booking Number - 9446313991,9947110905
ആലപ്പുഴ
ഗവി - പഞ്ചാലിമേട് - 1700/- ( ഉച്ചഭക്ഷണവും, ബോട്ടിംഗും ഉള്‍പ്പെടെ )
കൊച്ചു പമ്പ ട്രക്കിംഗും , ഉച്ചഭക്ഷ്ണവും,ബോട്ടിംഗും ഉള്‍പ്പെടെ പാക്കേജ് - 2200/-
ഡിസംബര്‍ 19 (തിങ്കളാഴ്ച്ച )
ഡിസംബര്‍ 26 ( തിങ്കളാഴ്ച്ച )
Booking Number - 9895505815 ,
9446617832
എടത്വ
ഗവി - പഞ്ചാലിമേട് - 1550/- ( ഉച്ചഭക്ഷണവും, ബോട്ടിംഗും ഉള്‍പ്പെടെ )
കൊച്ചു പമ്പ ട്രക്കിംഗും , ഉച്ചഭക്ഷ്ണവും,ബോട്ടിംഗും ഉള്‍പ്പെടെ പാക്കേജ് - 2050/-
ഡിസംബര്‍ 05 (തിങ്കളാഴ്ച്ച )
ഡിസംബര്‍ 15 ( വ്യാഴാഴ്ച്ച )
ഡിസംബര്‍ 28 ( ബുധനാഴ്ച്ച )
Booking Number -
9846475874, 9947059388
ചേര്‍ത്തല
ഗവി - പഞ്ചാലിമേട് - 1850/- ( ഉച്ചഭക്ഷണവും, ബോട്ടിംഗും ഉള്‍പ്പെടെ )
കൊച്ചു പമ്പ ട്രക്കിംഗും , ഉച്ചഭക്ഷ്ണവും,ബോട്ടിംഗും ഉള്‍പ്പെടെ പാക്കേജ് - 2350/-
ഡിസംബര്‍ 08 ( വ്യാഴാഴ്ച്ച )
ഡിസംബര്‍ 17 ( ശനിയാഴ്ച്ച)
Booking Number -
9633305188, 9846507307
ചെങ്ങന്നൂർ
ഗവി - പഞ്ചാലിമേട് - 1450/- ( ഉച്ചഭക്ഷണവും, ബോട്ടിംഗും ഉള്‍പ്പെടെ )
കൊച്ചു പമ്പ ട്രക്കിംഗും , ഉച്ചഭക്ഷ്ണവും,ബോട്ടിംഗും ഉള്‍പ്പെടെ പാക്കേജ് - 1950/-
ഡിസംബര്‍ 25 ( ഞായറാഴ്ച്ച )
ഡിസംബര്‍ 31 ( ശനിയാഴ്ച്ച )
Booking Number -
9846373247, 9496726515
കൂടുതല്‍ വിവരങ്ങള്‍ക്ക്
District Co - Ordinator
BTC, Alappuzha
9846475874
Content credit: BTC WhatsApp Grp
