CBSE 10th RESULTS: LIVE UPDATES

CBSE പത്താം ക്ലാസ് ഫലം 2022 തത്സമയ അപ്‌ഡേറ്റുകൾ:

സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ, CBSE 2022 ലെ പത്താം ക്ലാസ് ടേം 2 ഫലം അതിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഉടൻ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. CBSE പത്താം ക്ലാസ് പരീക്ഷ 2022 ഏപ്രിൽ 26 മുതൽ മെയ് 24 വരെയാണ് നടന്നത്. 21 ലക്ഷം വിദ്യാർത്ഥികൾ പത്താം ക്ലാസ്സ് ടേം 2 പരീക്ഷ എഴുതിയിരുന്നു. 

പ്രസിദ്ധികരണത്തിന് ശേഷം സെൻട്രൽ ബോർഡ് ഓഫ് സെക്കണ്ടറി എഡ്യൂക്കേഷൻ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിലും മറ്റ് ഒഫീഷ്യൽ സൈറ്റിലും ലഭ്യമാകും. 

റിസൾട്ട് ലഭിക്കുന്ന വെബ്സൈറ്റുകൾ:

cbse.gov.in 

http://cbseresults.nic.in

http://digilocker.gov.in

സിബിഎസ്ഇ പ്ലസ് ടു പരീക്ഷ ഫലം ജൂലൈ 10 ന് മുമ്പായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഈ തത്സമയ ബ്ലോഗിൽ നിന്ന് 2022 ലെ CBSE പത്താം ക്ലാസ് ടേം 2 ഫലം സംബന്ധിച്ച പ്രസക്തമായ എല്ലാ അപ്‌ഡേറ്റുകളും വിദ്യാർത്ഥികൾക്ക് ലഭിക്കും. CBSE പത്താം ക്ലാസ് ഫലം 2022-നെ കുറിച്ചുള്ള കൂടുതൽ ഏറ്റവും പുതിയ വിവരങ്ങൾക്ക് പച്ചക്കണ്ണാടി സന്ദർശിക്കുക.

പരീക്ഷ ഫലം ഔദ്യോഗിക വെബ്സൈറ്റിൽ പരിശോധിക്കേണ്ടത് എങ്ങനെ?

1. വിദ്യാർത്ഥികൾ cbse.gov.in അല്ലെങ്കില്‍ cbseresults.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

2. CBSE ബോർഡ് പത്താം ക്ലാസ് ടേം-2 ഫലത്തിന്‍റെ (CBSE Board Class 10th Term-2 Result) ലിങ്കിൽ ക്ലിക്ക് ചെയ്യുക.

3. ഇനി അടുത്ത ഘട്ടത്തിൽ നിങ്ങളുടെ റോൾ നമ്പർ അല്ലെങ്കിൽ രജിസ്ട്രേഷൻ നമ്പർ നൽകി സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക.

4. സ്ക്രീനിൽ നിങ്ങളുടെ പരീക്ഷാഫലം കാണുവാന്‍ സാധിക്കും.  

5. പരീക്ഷാഫലത്തിന്‍റെ പ്രിന്‍റ് എടുത്ത് സൂക്ഷിക്കുക. 

പരീക്ഷ ഫലം ഡിജിലോക്കറിൽ പരിശോധിക്കേണ്ടത് എങ്ങനെ?

1) ഔദ്യോഗിക വെബ്സൈറ്റായ digilocker.gov.in അല്ലെങ്കിൽ ഔദ്യോഗിക മൊബൈൽ ആപ്പ് സന്ദർശിക്കുക

2) ആധാർ നമ്പർ മുതലായ നിങ്ങളുടെ ലോഗിൻ വിവരങ്ങൾ നൽകി ലോഗിൻ ചെയ്യുക.

3) ഡിജിലോക്കറിന്റെ ഹോംപേജിൽ, സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ എന്ന ഫോൾഡറിൽ ക്ലിക്ക് ചെയ്യുക

4) ‘സിബിഎസ്ഇ പത്താം ക്ലാസിലെ ടേം 2 ഫലങ്ങൾ’ എന്ന ഫയൽ നിങ്ങൾക്ക് ലഭിക്കും, അതിൽ ക്ലിക്ക് ചെയ്യുക 

5) സ്ക്രീനിൽ നിങ്ങളുടെ പരീക്ഷാഫലം കാണുവാന്‍ സാധിക്കും.  

6) പരീക്ഷാഫലത്തിന്‍റെ പ്രിന്‍റ് എടുത്ത് സൂക്ഷിക്കുക. 

പരീക്ഷ ഫലം എസ്എംഎസ് വഴി പരിശോധിക്കേണ്ടത് എങ്ങനെ?

1) നിങ്ങളുടെ ഫോണിൽ SMS ആപ്പ് തുറക്കുക

2) cbse10 < space > roll number എന്ന നിങ്ങളുടെ മെസ്സേജ് റോൾ നമ്പർ ഉൾപ്പെടുത്തി ടൈപ്പ് ചെയ്യുക

3) മെസ്സേജ് 7738299899 എന്ന നമ്പറിലേക്ക് അയക്കുക.

4) നിങ്ങളുടെ സിബിഎസ്ഇ പത്താം ക്ലാസ് ഫലം എസ്എംഎസ് വഴി അറിയാൻ സാധിക്കും.

CBSE പത്താം ക്ലാസ് ഫലം 2022-നെ കുറിച്ചുള്ള കൂടുതൽ ഏറ്റവും പുതിയ വിവരങ്ങൾക്ക് പച്ചക്കണ്ണാടി സന്ദർശിക്കുക.

CBSE പത്താം ക്ലാസ് ഫലം 2022 തത്സമയ അപ്‌ഡേറ്റുകൾ-LIVE UPDATES

CBSE PLUSTWO RESULTS PUBLISHING SOON, CHECK THE UPDATES

CBSE Plustwo Results 2022

Next Post Previous Post
No Comment
Add Comment
comment url