കാടും മലയും പുഴയും കടന്ന് സവാരി പോകാം വാഗമണ്ണിലേക്ക്: KSRTC ഒരുക്കുന്നു ബജറ്റ് ടൂറിസം
സംസ്ഥാനത്തെ വിവിധ ഹിൽ സ്റ്റേഷനുകളെയും ടൂറിസം കേന്ദ്രങ്ങളെയും ബന്ധിപ്പിച്ച് കെസ്ആർടിസി നടപ്പിലാക്കിയ പുതിയ ട്രാവൽ പദ്ധതിയാണ് KSRTC ബജറ്റ് ടൂറിസം. ഭക്ഷണം ഉൾപ്പെടെ ഒരാൾക്ക് ഏകദേശം 1000 രൂപയിൽ താഴെ ചെലവ് വരുന്ന രൂപത്തിൽ ഏകദിന യാത്രകളാണ് ബജറ്റ് ടൂറിസം ആദ്യം മുന്നോട്ട് വെച്ചിരുന്നത്. എന്നാല്, പദ്ധതി വിജയിച്ചതോടെ ബജറ്റ് ടൂറിസം കൂടുതൽ വിപുലമാവുകയാണ്. മലയാളികൾക്കിടയിൽ വൻ സ്വീകാര്യതയാണ് BTC (ബജറ്റ് ടൂറിസം സെൽ) ന് കൈവന്നിരിക്കുന്നത്. അത് കൊണ്ട് തന്നെ നിലവിലുള്ള ട്രിപ്പുകൾ വർദ്ധിപ്പിക്കാനും കൂടുതൽ ഡിപ്പോകളിൽ നിന്നും സർവീസുകൾ തുടങ്ങാനും BTC ആലോചിക്കുന്നുണ്ട്. സോഷ്യൽ മീഡിയകളിലൂടെ യുവാക്കൾ ആനവണ്ടിയെ ഒരു തരംഗമായി ഏറ്റെടുത്തിരിക്കുകയാണ്. കൃത്യമായ കാര്യ നിർവഹണത്തിന് ഓരോ ജില്ലയിലും കോർഡിനേറ്റർ മാരെ BTC നിയമിച്ചിട്ടുണ്ട്.
Clip: pachakkannaadi official
BTC അഥവാ ബജറ്റ് ടൂറിസം സെൽ
ബജറ്റ് ടൂർ നിർവഹണത്തിനായി രൂപീകരിച്ച സമിതിയാണ് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ. ഒരു ദിവസം മുതൽ മൂന്നു ദിവസം വരെ നീണ്ടു നിൽക്കുന്ന യാത്രകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇതിനൊപ്പം ബജറ്റ് താമസത്തിനും സജ്ജീകരണങ്ങൾ ഒരുക്കുന്നുണ്ട്. പഴയ കെഎസ്ആർടിസി ബസുകൾ എസി ഡോർമെട്രികളാക്കാനുള്ള പദ്ധതി നടപ്പിലാക്കുന്നുണ്ട്. മൂന്നാറിലാണ് പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കിയത്. ഏതാണ്ട് 200 ബെഡുകൾ ഇപ്പോൾ തയാറാണ്.
10,000 ബെഡുകൾ ഇത്തരത്തിൽ ഒരുക്കാനാണ് ശ്രമം നടക്കുന്നത്. ബത്തേരിയിൽ ബസ് ഡോർമെട്രി സ്ഥാപിക്കാനുള്ള നടപടികൾ അവസാന ഘട്ടത്തിലാണ്. ഇപ്പോൾ അതാത് ഡിപ്പോകളിൽ വിളിച്ചാണ് ബസുകൾ ബുക്ക് ചെയ്യേണ്ടത്. ഉടൻ തന്നെ കേന്ദ്രീകൃത കോൾ സെന്ററും വെബ്സൈറ്റും നിലവിൽ വരുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
കന്നിയാത്ര നൽകിയ പ്രചോദനം:
ചാലക്കുടിയിൽ നിന്ന് മലക്കപ്പാറയിലേക്ക് കഴിഞ്ഞ നവംബർ ഒന്നിന് നടത്തിയ ട്രിപ്പോടെയാണ് കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സർവീസ് തുടങ്ങിയത്. മികച്ച പ്രതികരണം മറ്റ് ഡിപ്പോകളിൽ നിന്നും സർവീസ് ആരംഭിക്കാൻ കാരണമായി. ഇപ്പോൾ 18 ഡിപ്പോകളിൽ നിന്ന് മലക്കപ്പാറയ്ക്ക് വണ്ടിയെത്തുന്നു.
ചാലക്കുടി, ഹരിപ്പാട്, തിരുവല്ല, ആലപ്പുഴ, കുളത്തൂപ്പുഴ, പാലാ, കോട്ടയം, പാലക്കാട്, കൊടുങ്ങല്ലൂർ, മാവേലിക്കര, നിലമ്പൂർ, മാള, തൃശൂർ, എറണാകുളം, അടൂർ, താമരശേരി ഡിപ്പോകൾ മലക്കപ്പാറയ്ക്ക് വണ്ടികൾ ഓടിക്കുന്നു. ഏകദേശം 60 കിലോമീറ്റർ വനത്തിനുള്ളിലൂടെ സഞ്ചരിക്കാൻ സാധിക്കുമെന്നതാണ് മലക്കപ്പാറ സർവീസിനെ ആകർഷകമാക്കുന്നത്.
ബജറ്റ് ടൂറിസം സെല്‍ സംഘടിപ്പിക്കുന്ന വിനോദയാത്രകളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ എത്തുന്നത് മലക്കപ്പാറയിലേക്കുള്ള യാത്രകള്‍ക്കാണ്. തൊട്ടുപിന്നില്‍ മൂന്നാര്‍, കോതമംഗലം ജംഗിള്‍ സഫാരി, നെല്ലിയാമ്പതി എന്നീ യാത്രകളാണുള്ളത്. കെഎസ്‌ഐഎന്‍സിയുമായി ചേര്‍ന്നുള്ള ചേര്‍ന്നുള്ള ആഡംബര ക്രൂയിസ് കപ്പല്‍ പാക്കേജുകള്‍ക്കും ധാരാളം സഞ്ചാരികള്‍ എത്തുന്നുണ്ട്.അതുപോലെ തന്നെ ആലപ്പുഴ ജില്ലയില്‍ നിന്നുള്ള കെഎസ്ആര്‍ടിസി യാത്രകള്‍ക്കും വന്‍ ജനപ്രീതിയാണുള്ളത്.ആലപ്പുഴ പാക്കേജുകള്‍ക്ക് മറ്റ് ജില്ലകളില്‍ നിന്ന് ഒട്ടേറേപേര്‍ എത്തുന്നുണ്ട്.
ബജറ്റ് ടൂറിസത്തിലൂടെ പ്രകൃതിയെ അറിയാനും ആസ്വദിക്കാനും അനുഭവിക്കാനും സാധിക്കും എന്നതിലുപരി പബ്ലിക് ട്രാൻസ്പോർട്ട് ഉപയോഗിക്കുന്നതിലൂടെ അന്തരീക്ഷ മലിനീകരണം ഒരു പരിധി വരെ തടയാൻ സാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം പദ്ധതികൾ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. "KSRTC ബജറ്റ് ടൂറിസം" എന്ന ടാഗിലായി നിലവിലുള്ള എല്ലാ ട്രിപ്പുകളുടെയും വിവരങ്ങൾ പച്ചക്കണ്ണാടി പബ്ലിഷ് ചെയ്യുന്നതായിരിക്കും.
നിലവിലുള്ള ബജറ്റ് ടൂറിസം ട്രിപ്പുകൾ:
നെല്ലിയാമ്പതി, തട്ടേക്കാട് മാമലക്കണ്ടം, മാങ്കുഴം വഴിയുള്ള ജംഗിൾ സഫാരി, ഇടയ്ക്കൽ ഗുഹ അടക്കമുള്ള വയനാട് കാഴ്ചകൾ, കൊല്ലം മൺറോ തുരുത്ത് പാക്കേജ്, മൂന്നാർ, വാഗമൺ, ആലപ്പുഴയിൽ സെമി ഹൈ സ്പീഡ് ബോട്ടായ വേഗയിൽ കായൽ യാത്ര ഉൾപ്പെടുന്ന പാക്കേജ്, കുഴിപ്പിള്ളി, ചേറായി ബീച്ചുകളും സർക്കാരിന്റെ സാഗർറാണി കപ്പലിൽ കടൽ യാത്രയും ഉൾപ്പെടുന്ന പാക്കേജ്, വാഗമൺ തുടങ്ങിയ പാക്കേജുകളാണ് ഇപ്പോൾ നൽകുന്നത്.
ഈ പാക്കേജുകള്‍ക്ക് പുറമെ, പല കെഎസ്ആര്‍ടിസി ഡിപ്പോകളും അടുത്തുളള ഡാം, ബീച്ച്, വന്യജീവി സങ്കേതം, പക്ഷി സങ്കേതം തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും ട്രിപ്പുകള്‍ നടത്തുന്നുണ്ട്.
ഇതുകൂടാതെ ബജറ്റ് ടൂറിസം സര്‍വ്വീസുകള്‍ അയല്‍ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാനുള്ള പദ്ധതിയിലാണ് കെഎസ്ആര്‍ടിസി. ആദ്യഘട്ടത്തില്‍ തമിഴ്‌നാട്ടിലെ പ്രദേശങ്ങളിലേക്കായിരിക്കും യാത്ര. ഊട്ടി, ഏര്‍വാടി, കൊടൈക്കനാല്‍ എന്നീ പ്രദേശങ്ങളിലായിരിക്കും സര്‍വ്വീസുകള്‍. കര്‍ണാടകയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളും പരിഗണനയിലുണ്ട്. അതിനായി കര്‍ണാടക അധികൃതരുമായിട്ടുള്ള കെഎസ്ആര്‍ടിസിയുടെ ചര്‍ച്ച പുരോഗമിക്കുകയാണ്. ബഗംളൂരു, മൈസൂരു പ്രദേശങ്ങളിലേക്കായിരിക്കും ആദ്യഘട്ടത്തില്‍ യാത്രകള്‍ സംഘടിപ്പിക്കുക.
തളർച്ചയിൽ താങ്ങായി ബജറ്റ് ടൂറിസം:
ടൂറിസം മേഖലക്കും കെ.എസ്.ആർ.ടി.സിക്കും പുത്തനുണർവായി തന്നെയാണ് ബജറ്റ് ടൂറിസം കടന്ന് വന്നത്. കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് വിവിധ ജില്ലകളിൽനിന്ന് കുറഞ്ഞ ചെലവിൽ ഒരുക്കിയ ആനവണ്ടി യാത്രയാണ് പ്രതിസന്ധിയിൽ KSRTC ക്ക് തുണയാകുന്നത്. കോടികളുടെ നഷ്ട്ട ക്കണക്ക് പറഞ്ഞ് കൊണ്ടിരുന്ന KSRTC ബജറ്റ് ടൂറിസം വന്നതിന് ശേഷം ലാഭക്കണക്കും പറയാൻ തുടങ്ങി.
കെഎസ്ആർടിസിക്ക് 5.5 കോടി രൂപയിലധികം അധിക വരുമാനമുണ്ടാക്കി ബജറ്റ് ടൂറിസം. പ്രവർത്തനം ആരംഭിച്ച് 7 മാസത്തിനുള്ളിൽ ബജറ്റ് ടൂർ പാക്കേജുകൾ വൻ ഹിറ്റായി മാറിയിരിക്കുകയാണ്. പണമില്ലാതെ വലയുന്ന കോർപറേഷൻ ഇക്കാലയളവിൽ 1400-ലധികം ട്രിപ്പുകൾ നടത്തിയാണ് 5.5 കോടി രൂപയിലധികം അധിക വരുമാനം നേടിയത്.
സേവനങ്ങളിൽ നിന്ന് ന്യായമായ വരുമാനം ലഭിച്ചിട്ടുണ്ടെന്നും എല്ലാ ജില്ലകളിലും കോഓർഡിനേറ്റർമാരെ നിയമിച്ചെന്നും കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ (ബിടിസി) ചീഫ് ട്രാഫിക് മാനേജർ എൻ.കെ.ജേക്കബ് സാം ലോപ്പസ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇപ്പോൾ ആഭ്യന്തര വിനോദസഞ്ചാരികൾ സമീപിക്കുന്നുണ്ട്. ഇതരസംസ്ഥാന, വിദേശ സഞ്ചാരികളെയും ആകർഷിക്കാൻ പദ്ധതിയുണ്ട്. പദ്ധതിക്കായി സ്വകാര്യ ബസുകൾ വാടകയ്ക്ക് എടുക്കാൻ BTC ആലോചിക്കുന്നുണ്ട്. എന്നാല് ഇതിന് പല വിമർശനങ്ങളും തൊഴിലാളി സംഘടനകളുടെ ഭാഗത്ത് നിന്നും ഉയർന്നു വരുന്നുണ്ട്.
വാഗമൺ- പരുന്തുംപാറ ഉല്ലാസ യാത്ര: ബജറ്റ് ടൂറിസം,KSRTC
ഇടുക്കി,കോട്ടയം ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന ഒരു വിനോദസഞ്ചാര മലമ്പ്രദേശം ആണ് വാഗമൺ. കോട്ടയം-ഇടുക്കി ജില്ലകളുടെ അതിർത്തിയിൽ ഈരാറ്റുപേട്ടയിൽ നിന്നും 25 കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്ന വാഗമണ്ണിന്റെ പ്രകൃതിസൗന്ദര്യം പ്രശസ്തമാണ്. ലോകത്തിലെ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ നാഷണൽ ജ്യോഗ്രഫിക് ട്രാവലർ ഉൾപ്പെടുത്തിയ പത്ത് വിനോദ കേന്ദ്രങ്ങളിലൊന്നാണിത്.
പശ്ചിമഘട്ടത്തിന്റെ അതിരിൽ സമുദ്ര നിരപ്പിൽ നിന്നും 1100 മീറ്റർ അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വാഗമണ്ണിൽ പൊതുവേ വളരെ തണുത്ത കാലാവസ്ഥയാണുള്ളത്. ഇവിടത്തെ വേനൽക്കാല പകൽ താപനില 10 മുതൽ 23 ഡിഗ്രി സെൽഷ്യസ് വരെ ആണ്. തേയിലത്തോട്ടങ്ങൾ, പുൽത്തകിടികൾ, മഞ്ഞ്, ഷോളമലകൾ, എന്നിവ വാഗമണ്ണിന്റെ ചാരുതയ്ക്ക് മാറ്റുകൂട്ടുന്നു. മൊട്ടക്കുന്നുകളും, അനന്തമായ പൈൻ മരക്കാടുകളും വാഗമണിന്റെ മറ്റ് പ്രത്യേകതകളാണ്.
വളർന്നു വരുന്ന വിനോദസഞ്ചാര കേന്ദ്രമാണ് പരുന്തുംപാറ. സ്വസ്ഥമായ അന്തരീക്ഷവും കാടിന്റെ നൈർമല്യവും അടുത്തറിയാൻ ഒരുപാട് സ്വദേശീയ സഞ്ചാരികൾ ഇവിടെ എത്തുന്നു. നഗരത്തിന്റെ തിരക്കും കോലാഹലവും വിട്ട് നിബിഡ വനങ്ങളുടെ ശാന്തമായ ദൃശ്യം ആസ്വദിക്കാൻ ഉചിതമായ മലമ്പ്രദേശം ആണിത്.
കെ.എസ്.ആർ.ടി.സി ആലപ്പുഴ ഡിപ്പോയിൽ നിന്ന് സഞ്ചാരികൾക്കായി "വാഗമൺ, പരുന്തുംപാറ" ഉല്ലാസയാത്ര കുറഞ്ഞ ചിലവിൽ യാത്ര ചെയ്യുവാനുളള അവസരം ഒരുക്കുകയാണ്..
യാത്രാ നിരക്ക് 450 രൂപ
( ഭക്ഷണം, എൻട്രി ഫീസ് ഒഴികെ)
രാവിലെ 04: 30 മണിക്ക് ആലപ്പുഴ KSRTC സ്റ്റാൻഡിൽ നിന്ന് പുറപ്പെട്ട് രാത്രി 10 മണിയോടുകൂടി തിരികെ വരുന്ന തരത്തിലാണ് യാത്ര പ്ളാൻ ചെയ്തിരിക്കുന്നത്. കൃത്യമായ ഡേറ്റ് പ്ലാൻ ചെയ്യുന്നതിന് BTC helpdesk നമ്പറിൽ ബന്ധപ്പെടുക.(നമ്പർ കമൻ്റ് ബോക്‌സിലോ പോസ്റ്റിൻ്റെ ഏറ്റവും താഴെയോ ഉണ്ടായിരിക്കും)
പ്രധാനമായും കാണാവുന്ന സ്ഥലങ്ങൾ:
1,ഈരാറ്റുപേട്ട അരുവിത്തറ പള്ളി
2, വാഗമൺ വ്യൂ പോയിൻ്റ്
3. വാഗമൺ കുരിശുമല
4, വാഗമൺ മെഡോസ് (ഷൂട്ടിംഗ് പോയിൻ്റ്, മൊട്ടക്കുന്നുകൾ )
5.ഏലപ്പാറതേയില പ്ലാൻ്റേഷൻ
6. കുട്ടിക്കാനം പൈൻ ഫോറസ്റ്റ് വിസിറ്റ്
7. പരുന്തും പാറ
8. കുട്ടിക്കാനം വെള്ളച്ചാട്ടം
ആനവണ്ടിയും യാത്രയും ഇഷ്ടപ്പെടുന്നവർക്ക് ഒരുപാട് ആസ്വദിക്കാൻ കഴിയുന്ന യാത്രയായിരിക്കും ഇത്. വാഗമൺ മലനിരകളിലൂടെ കോടമഞ്ഞും അനുഭവിച്ചുള്ള യാത്രയാണ് BTC വാഗ്ദാനം ചെയ്യുന്നത്. വെളുപ്പിനെ 4.30 ആയിരിക്കും ആലപ്പുഴ ഡിപ്പോയിൽ നിന്നും യാത്ര ആരംഭിക്കുക. സൂര്യവെട്ടം വീണ് തുടങ്ങുമ്പോഴേക്കും ചുരം കയറാൻ തുടങ്ങിയിരിക്കും. പ്രഭാതത്തിലെ ചുരം യാത്ര തന്നെ മറക്കാൻ പറ്റാത്ത അനുഭവം ആണ്.
വീഡിയോ കാണാം: വാഗമണ്ണിലെ മലനിരകൾ
Music: Achaidh Cheide
വിദേശികൾ പോലും ബജറ്റ് ടൂറിസം ഉപയോഗപ്പെടുത്താൻ തുടങ്ങിയിരിക്കുന്നു. കേരളത്തിൻ്റെ തനതായ സംസ്കാരവും പൈതൃകവും തൊട്ടറിയാൻ KSRTC തന്നെയത്രെ ഏറ്റവും നല്ല ഓപ്ഷൻ.
അപ്പോ പോയാലോ!
വാഗമൺ- പരുന്തുംപാറ ഉല്ലാസയാത്ര - കൂടുതൽ വിവരങ്ങൾക്ക്:
കെ എസ് ആർ ടി സി ആലപ്പുഴ -
0477- 2252501
Mobile -
94002 03766
95442 58564
98955 05815
മറ്റ് ഡിപ്പോകളിൽ നിന്നുള്ള ട്രിപ് വിവരങ്ങളും യാത്ര നിരക്കും
1) ഹരിപ്പാട് - വാഗമൺ- പരുന്തുംപാറ
യാത്ര നിരക്ക്: 480 രൂപ
Contact number
0479 2412620 (24×7), 89214 51219,
9947812214, 9447975789,
9947573211, 81390
2) കോട്ടയം - വാഗമൺ- പരുന്തുംപാറ
യാത്രാ നിരക്ക്: 500 രൂപ
Contact number
9947866973, 8547564093
3) തിരുവല്ല - വാഗമൺ- പരുന്തുംപാറ
യാത്രാ നിരക്ക്: 500 രൂപ
Contact number
9744997352, 9074035832,
9961298674, 9447566975,
9744348037
4) പൊൻകുന്നം - വാഗമൺ- പരുന്തുംപാറ
യാത്രാ നിരക്ക്: 350 രൂപ
Contact number
6238181406, 0408 28221333,
9447710007, 9400254908,
9447391123
ബജറ്റ് ടൂറിസം സംബന്ധിച്ച എല്ലാ പൊതു സംശയങ്ങൾക്കും വിവരങ്ങൾക്കും ബന്ധപ്പെടാം:
Contact Information
Budget Tourism cell
+918129562972
Email: btc.ksrtc@kerala.gov.in
( യാത്രകളുടെ ഡേറ്റ് schedules കമൻ്റ് ബോക്സിൽ update ചെയ്യുന്നതായിരിക്കും)
Data Credits:
Shefeek ibrahim [BTC Convenor, Alappuzha]

കെ എസ് ആർ ടി സി ആലപ്പുഴ ഡിപ്പോയിൽ നിന്ന് "വാഗമൺ, പരുന്തുംപാറ" ഉല്ലാസയാത്ര ജൂണ്‍ 26 ഞായറാഴ്ച്ച നിങ്ങളുടെ പ്രിയപ്പെട്ട ആനവണ്ടിയില്‍.
കെ എസ് ആർ ടി സി ആലപ്പുഴ -
0477- 2252501
Mobile -
94002 03766
95442 58564
98955 05815