മലക്കപ്പാറ ആനവണ്ടി യാത്ര അറിയേണ്ടതെല്ലാം; പതിനൊന്ന് ഡിപ്പോകളിൽ നിന്നായി 18 ഓളം സർവീസുകൾ
ജൂൺ , ആഗസ്റ്റ് മാസങ്ങളിലെ മൺസൂൺ കാലത്ത് കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ സംഘടിപ്പിക്കുന്ന ആയിരം സുന്ദര യാത്രയുടെ ഭാഗമായാണ് മലക്കപ്പാറ ഉല്ലാസയാത്ര ഹിറ്റാകുന്നത്.
മലക്കപ്പാറയിലേക്കുള്ള ആദ്യ ടൂറിസ്റ്റ് ട്രിപ്പ് സെപ്റ്റംബർ 26-ന് ചാലക്കുടിയിൽ നിന്നാണ് ഫ്ലാഗ് ഓഫ് ചെയ്തത്. ചാലക്കുടി ഡിപ്പോയിൽ നിന്ന് മലക്കപ്പാറയിലേക്ക് ദിവസേന നാല് ട്രിപ്പുകളാനുള്ളത്. ഇത് പ്രയോജനം ചെയ്യുന്നത് പ്രധാനമായും കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്, വനം, പോലീസ് വകുപ്പുകളിലെ ജീവനക്കാർക്കും പ്രദേശത്തെ ആദിവാസികൾക്കുമായിരുന്നു. പക്ഷേ അവധി ദിവസങ്ങളിൽ സംസ്ഥാനത്ത് നിന്നുള്ള വിനോദസഞ്ചാരികളുടെ തിരക്കാണ് കാണാൻ കഴിയുന്നത്. അത് ഒടുവിൽ ടൂർ പാക്കേജിന്റെ ലോഞ്ചിലേക്ക് നയിച്ചു. ഇന്ന് കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും പതിനൊന്ന് ഡിപ്പോകളിൽ നിന്നും മലക്കപ്പാറ സർവീസ് നടത്തുന്നു.
അറിയാം മലക്കപ്പാറയെ കുറിച്ച്
മദ്ധ്യകേരളത്തിൽ തൃശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിൽ, സ്ഥിതിചെയ്യുന്നതും ആതിരപ്പള്ളി പഞ്ചായത്തിനു കീഴിലുള്ളതുമായ ഒരു ചെറുഗ്രാമമാണ് മലക്കപ്പാറ അഥവാ മാലാഖപ്പാറ (Malakkappara).
തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശം. തമിഴും മലയാളവും കൂട്ടി കലര്‍ത്തി സംസാരിക്കുന്ന ആളുകള്‍. നിറയെ തേയില തോട്ടങ്ങള്‍. കോടമഞ്ഞിന്റെ തണുപ്പ്. വളരെ ഭംഗിയുള്ള സ്ഥലം. സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 900 മീറ്റര്‍ ഉയരത്തിലാണ് മലക്കപ്പാറ സ്ഥിതി ചെയ്യുന്നത്. ചെറുതും വലുതുമായ വെള്ളചാട്ടങ്ങള്‍, അപൂര്‍വയിനം സസ്യങ്ങള്‍, ശലഭങ്ങള്‍ എന്നിവയും ആന, കാട്ടുപോത്ത്, കരിങ്കുരങ്ങ്, മാനുകള്‍, മ്ലാവ് ഇങ്ങനെ ഒരുപാട് മൃഗങ്ങളെയും പോകുന്ന വഴിയില്‍ കാണാം.
അതിരപ്പിള്ളി, ചാർപ്പ, വാഴച്ചാൽ എന്നീ വെള്ളച്ചാട്ടത്തിന്റെ മനോഹാരിതയും ആസ്വദിച്ച് മറ്റ് ചില വ്യൂപോയിന്റുകൾ ഉൾപ്പെടെ മനോഹരമായ സ്ഥലങ്ങളിൽ ബസുകൾ നിർത്തി യാത്ര ചെയ്യുന്നതിനാൽ 90 കിലോമീറ്റർ യാത്രയ്ക്ക് കുറഞ്ഞത് അഞ്ച് മണിക്കൂർ എടുക്കും.
ഏതാണ്ട് 50 കിലോമീറ്റർ വനമേഖലയിലൂടെയുള്ള ഒരു ഇടുങ്ങിയ റോഡിലൂടെയുള്ള യാത്രയാണ് ഏറെ രസകരം. എതിർദിശയിൽ നിന്ന് വരുന്ന ഇരുചക്രവാഹനങ്ങൾ പോലും ഗതാഗത തടസ്സത്തിന് കാരണമാകുന്ന വളരെ ചെറിയ കാനന പാതയിലൂടെ യാത്രക്കാർ ആസ്വദിച്ച് യാത്ര ചെയ്യും.
പ്രധാന വ്യു പോയിൻ്റുകൾ
തുമ്പൂർമുഴി ഗാർഡൻ, തൂക്കുപാലം
അതിരപ്പിള്ളി
ചാർപ്പ വെള്ളച്ചാട്ടം
വാഴച്ചാൽ വെള്ളച്ചാട്ടം
ഷോളയാർ പെൻ സ്റ്റോക്ക്
ഷോളയാർ വ്യൂ പോയിന്റ്
കേരളത്തിലെ തൃശ്ശൂർ ജില്ലയിലാണ് വാഴച്ചാൽ വെള്ളച്ചാട്ടം. ആതിരപ്പിള്ളി വെള്ളച്ചാട്ടത്തിൽ നിന്നും 5 കിലോമീറ്റർ അകലെ, നിബിഡ വനങ്ങൾക്ക് അടുത്തായാണ് വാഴച്ചാൽ സ്ഥിതചെയ്യുന്നത്. ചാലക്കുടിപ്പുഴയുടെ ഭാഗമാണ് വാഴച്ചാൽ വെള്ളച്ചാട്ടം. ഷോളയാർ വനങ്ങളുടെ ഭാഗമാണ് ഈ രണ്ടു വെള്ളച്ചാട്ടങ്ങളും. ഈ വെള്ളച്ചാട്ടത്തിലെ തണുത്ത മഞ്ഞണിഞ്ഞ ജലവും പാറകൾ നിറഞ്ഞ ഭൂപ്രകൃതിയും കാടും സന്ദർശകർക്ക് ഇത് ഒരു രമണീയമായ അനുഭവമാക്കുന്നു.
വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലക്കപ്പാറ സർവീസുകളും യാത്രാ നിരക്കും:
1) ചാലക്കുടി-മലക്കപ്പാറ
യാത്രാ നിരക്ക്: 300 രൂപ
Contact number:
0480 2701638
9747557737 (9 am - 6pm)
2) ഹരിപ്പാട്- മലക്കപ്പാറ
യാത്ര നിരക്ക്: 700 രൂപ
Contact number:
0479 2412620 (24×7)
89214 51219,
9947812214, 9447975789,
9947573211, 8139092426
3) തിരുവല്ല -മലക്കപ്പാറ
യാത്രാ നിരക്ക്: 750 രൂപ
Contact number:
9744997352, 9074035832,
9961298674, 9447566975,
9744348037
4) ആലപ്പുഴ - മലക്കപ്പാറ
യാത്രാ നിരക്ക്: 600 രൂപ
Contact number:
9544258564, 9895505815,
9656277211, 9400203766,
8075034989, 9495442638
5) കുളത്തൂപ്പുഴ - മലക്കപ്പാറ
യാത്രാ നിരക്ക്: 1200 രൂപ
Contact number:
9447057841, 9544447201,
9846690903, 9605049722
6) പാല - മലക്കപ്പാറ
യാത്രാ നിരക്ക്: 600 രൂപ
Contact number:
0482-2212250 (24×7), 9446587220,
6238385021
7) മലപ്പുറം - മലക്കപ്പാറ
യാത്ര നിരക്ക്: 600 രൂപ
Contact number:
0483 2734950 (24×7), 9447203014,
9995090216, 9400467115,
9995726885, 7736570412,
8921749735, 9495070159
8) ഇരിഞ്ഞാലക്കുട - മലക്കപ്പാറ
യാത്രാ നിരക്ക്: 360 രൂപ
Contact number:
9142626278, 9745459385,
8921163326
9) കോട്ടയം - മലക്കപ്പാറ
യാത്രാ നിരക്ക്: 600 രൂപ
Contact number:
9947866973, 8547564093
10) പാലക്കാട് - മലക്കപ്പാറ
യാത്രാ നിരക്ക്: 650 രൂപ
Contact number:
9495450394, 9947086128,
9249593579
11) നിലമ്പൂർ - മലക്കപ്പാറ
യാത്ര നിരക്ക്: 600 രൂപ
Contact number:
7736582069, 9745047521,
9447436967, 04931 223929
12) ചേർത്തല - മലക്കപ്പാറ (updated)
യാത്രാ നിരക്ക്: 650 രൂപ
Contact number:
9633305188, 9961412798, 9846507307
ഏഴ് ജില്ലകളിലെ പതിനൊന്ന് ഡിപ്പോകളിൽ നിന്നായി 18 ഓളം സർവീസുകൾ നിലവിൽ ബജറ്റ് ടൂറിസം നടത്തുന്നുണ്ട്. ഞായറാഴ്ചകളിലും രണ്ടാം ശനിയും പിന്നെ പൊതു അവധി ദിവസങ്ങളിലുമാണ് യാത്രകൾ ഉണ്ടാവുക. മുൻകൂട്ടി സീറ്റ് ബുക്ക് ചെയ്യണം. അതിനായി ഓരോ ഡിപ്പോകളിലും പ്രത്യേകം സജ്ജീകരിച്ച നമ്പറുകളിൽ ബന്ധപ്പെടുക. അപ്ഡേറ്റ് ചെയ്ത യാത്ര തീയതികൾ കമൻ്റ് ബോക്സിൽ ഉൾപ്പെടുത്താൻ ശ്രമിക്കുന്നതായിരിക്കും.

ചേർത്തല -വാഴച്ചാൽ - മലക്കപ്പാറ
"ഉല്ലാസയാത്ര".
ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു!
കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ സംഘടിപ്പിക്കുന്ന ആയിരം സുന്ദര യാത്രയുടെ ഭാഗമായി 26.06.2022 ന് നടത്തുന്ന ഉല്ലാസയാത്ര...
കൂടുതൽ വിവരങ്ങൾക്കും
ടിക്കറ്റ് മുൻകൂട്ടി ബുക്കു ചെയ്യുന്നതിനും.
ചേർത്തല ഡിപ്പോ
ഫോൺ:9633305188
9961412798
9846507307
26.06.2022 (നാളെ),ഞായറാഴ്ച്ച
ആലപ്പുഴ ജില്ലയിലെ വിവിധ ഡിപ്പോകളില്‍ നിന്നും പോകുന്ന ഉല്ലാസ യാത്രകൾ
ചേര്‍ത്തല - മലക്കപ്പാറ (Full)
ഏതാനും സീറ്റുകള
ഒഴിവുണ്ട്.
ഹരിപ്പാട് - മലക്കപ്പാറ
കായംകുളം - വാഗമണ
ചെങ്ങന്നൂര്‍ - വാഗമണ
Please Contact - 9846475874