കൂട്ട് കൂടുന്ന കരിയിലക്കിളികൾ; വീഡിയോ കാണാം, പഠിക്കാം


കേരളത്തിൽ സാധാരണയായി കണ്ടുവരുന്ന ഒരു ചിലപ്പൻ പക്ഷിയാണ് കരിയിലക്കിളി.ഇംഗ്ലീഷിൽ ജംഗിൾ ബാബ്ളർ എന്നറിയപ്പെടുന്ന ഇവയുടെ ശാസ്ത്രീയനാമം Argya Striata എന്നാണ്.അർഗ്യ എന്ന ജെൻസിലെ ലിയോതൃച്ചിടേ എന്ന കുടുംബത്തിൽപ്പെട്ടവയാണിവ.ഇവയുടെ ഏറ്റവും വലിയ പ്രത്യേകത  ജീവിതകാലം മുഴുവൻ  ഏഴോ എട്ടോ പേരടങ്ങുന്ന സമൂഹ ജീവിതമാണ് നയിക്കുക എന്നതാണ്. ഇന്ത്യയിലും ഇന്ത്യയോട് ചേർന്നുകിടക്കുന്ന പാകിസ്ഥാൻ,നേപ്പാൾ ഭൂട്ടാൻ എന്നീ രാജ്യങ്ങളിലുമാണ് ഇവയെ കണ്ടുവരുന്നത്. ശരീരത്തിലെ ചെറിയ വ്യത്യാസങ്ങളുടെയും കണ്ടുവരുന്ന പ്രദേശങ്ങളുടെയും അടിസ്ഥാനത്തിൽ അഞ്ചു വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു.

1.Argya Striata Striata
2.Argya Striata Sindiana
3.Argya Striata Somervillei
4.Argya Striata Malabarica.
5 Argya Striata Orientalis

ഇവയിൽ കേരളത്തിൽ കണ്ടുവരുന്ന ഇനമാണ് ആർഗ്യാസ്ട്റിയാറ്റ  മലബാറിക്ക എന്നത്. ഏഴോ എട്ടോ കൂടിപ്പോയാൽ പത്തോ പതിനാലോ വരെ അംഗങ്ങളായാണ് ഇവയെ കാണാൻ കഴിയുക. ഒറ്റയ്ക്ക് ഇവയെ കാണാൻ കഴിയുകയില്ല. പച്ചപ്പ്നിറഞ്ഞ സ്ഥലങ്ങളിലും ചെറു വനങ്ങളിലും മരങ്ങൾ തിങ്ങി നിൽക്കുന്ന പ്രദേശങ്ങളിലുമാണ് ഇവ കൂട്ടത്തോടെ എത്തുക. മുതിർന്ന ഒരു ജീവിക്ക് 25 സെൻറീമീറ്റർ  നീളവും 55 മുതൽ 85 ഗ്രാം വരെ തൂക്കവുമുണ്ടാകും. ഇവയിലെ ആൺപക്ഷിയും പെൺപക്ഷിയും ഒരേ പോലെയാണ് ഉണ്ടാവുക. ശരീരമാകെ കരിയിലപോലെ തവിട്ടു നിറമാണ് ഉണ്ടാവുക. മങ്ങിയതും വിളറിയതുമായ ഒരുതരം മഞ്ഞനിറമാണ് കൊക്കുകൾക്കും കാലുകൾക്കും ഉള്ളത്. 
കരിയില കിളികളെ പോലെ തന്നെ നാട്ടിൻപുറങ്ങളിൽ കാണപ്പെടുന്ന ചിലപ്പൻ പക്ഷിയാണ് പൂത്താങ്കിരി.
ചിലരെല്ലാം കരിയില കിളിയും പൂത്താങ്കിരിയും ഒന്നാണെന്നാണ് തെറ്റിദ്ധരിക്കാറുണ്ട് സത്യത്തിൽ, കാഴ്ചയിലും ശബ്ദത്തിലും വ്യത്യസ്തരായ രണ്ട് ഇനം പക്ഷികളാണിവ. കാഴ്ചയിൽ വ്യത്യസ്തമാണെങ്കിലും പൊതുവായ പെരുമാറ്റം ലും സംഘംചേർന്ന് ജീവിതവും ഒരുപോലെയാണ്. 

സദാസമയം ചിലച്ചുകൊണ്ടിരിക്കുന്ന  ഇവയിൽ ഒരാൾ ശബ്ദിച്ചു  തുടങ്ങിയാൽ ബാക്കിയുള്ളവർ കൂട്ടത്തോടെ ശബ്ദിച്ചു കൊണ്ടേയിരിക്കും. ശത്രുക്കളുടെ സാന്നിധ്യം അറിഞ്ഞാൽ ഇവർ കൂട്ടത്തോടെ ശബ്ദം പുറപ്പെടുവിക്കുകയും അതു മൂലം മറ്റ് പക്ഷികൾക്ക് രക്ഷ നേടാൻ കഴിയുകയും ചെയ്യും. മറ്റു പക്ഷികളെപ്പോലെ ഓരോ കാലുകൾ വച്ച് മുന്നോട്ട് നടക്കാൻ ഇവയ്ക്ക് കഴിയില്ല അതുകൊണ്ട് രണ്ട് കാലുകൾ വച്ച് ചാടിയാണ് ഇവ നടക്കുക. സദാ ചിലക്കുന്നതുകൊണ്ടുതന്നെ കൂട്ടത്തിൽ നിന്ന് ഒരാൾ തെറ്റിപ്പോയാൽ വേഗം തന്നെ കൂട്ടത്തിലേക്ക് വന്നു ചേരാൻ സാധിക്കും. അധികം ഉയരത്തിൽ  ഇവ പറക്കാറില്ല കുറച്ചു ദൂരം പറന്നാൽ വിശ്രമിച്ച ശേഷമാണ് യാത്ര തുടരുക. കരിയിലകൾക്കിടയിൽ നിന്ന് കിട്ടുന്ന ചെറുപ്രാണികളും ജീവികളും ആണ് ഇവയുടെ ഭക്ഷണം കൂടാതെ ചെറു ഫലങ്ങളും വീട്ടിൽ നിന്നും പുറംതള്ളുന്ന  ഭക്ഷണാവശിഷ്ടങ്ങളും ഇവ കഴിക്കും. പലപ്പോഴും  ഒരു കെട്ടിടത്തിൽ നിന്ന് ഇ
മറ്റൊരു കെട്ടിടത്തിലേക്ക്  പറന്നുയരുവാനോ ഉയരമുള്ള മരങ്ങളിൽ നിന്ന് താഴേക്ക്  പറന്ന് ഇറങ്ങുവാനോ വേണ്ടിയാണിവ പറക്കൽ തന്നെ.രാത്രി  കഴിഞ്ഞു കൂടുവാനാണ് ഇവ ഉയരമുള്ള മരങ്ങളെ ആശ്രയിക്കൽ.

ഈ പക്ഷികൾ സംഘടിതവും വളരെ സാമൂഹികവുമാണ്.ഇവ പ്രധാനമായും പ്രാണികളെ ഭക്ഷിക്കുന്നു ഒപ്പം ധാന്യങ്ങൾ, ചെറുഫലങ്ങൾ എന്നിവയും ഭക്ഷിക്കുന്നു. ഓരോ കൂട്ടവും മറ്റ് കൂട്ടത്തെ  പ്രതിരോധിക്കുകയും അവരുടെ സംരക്ഷണവലയം കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു. 

വർഷം മുഴുവനും ഇവ പ്രജനനം നടത്തുന്നു, മാർച്ച്-ഏപ്രിൽ, ജൂലൈ-സെപ്റ്റംബർ മാസങ്ങളിൽ ഉത്തരേന്ത്യയിൽ ഏറ്റവും കൂടുതൽ പ്രജനനം നടക്കുന്നു. പക്ഷികൾ മൂന്നാം വർഷത്തിനു ശേഷം ലൈംഗിക പക്വത പ്രാപിക്കുന്നു. ഇടതൂർന്ന മരങ്ങൾക്കിടയിൽ മറഞ്ഞിരിക്കുന്ന ഒരു മരത്തിൽ പകുതിയോളം മുകളിലായാണ് ഇവ കൂട് നിർമ്മിക്കുന്നത്. സാധാരണ മൂന്നോ നാലോ ഏഴ് വരെ   പച്ചകലർന്ന നീലനിറത്തിലുള്ള മുട്ടകളാണ് ഇവ ഇടുന്നത്.  കുഞ്ഞുങ്ങൾക്ക് ഭക്ഷണം നൽകുന്നതിൽ കൂടെയുള്ളവ  മാതാപിതാക്കളെ സഹായിക്കുന്നു. ആൺ പക്ഷികൾ പറന്നു പോവുകയും പെൺ പക്ഷികൾ ഏകദേശം രണ്ടു വർഷത്തിനു ശേഷം അവരുടെ ജനന ഗ്രൂപ്പ് വിട്ടു പോവുകയും ചെയ്യുന്നു.





Next Post Previous Post
No Comment
Add Comment
comment url