DElEd Language 2022-24

Diploma in Elementary Education (D.El.Ed)(2022-2024) പ്രൈമറി ഭാഷാധ്യാപക ട്രെയിനിങ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു.

ഭാഷാ വിഷയങ്ങൾ

D.El.Ed-അറബിക്

D.El.Ed-ഉറുദു

D.EI.Ed-ഹിന്ദി

D.El.Ed-സംസ്കൃതം

നിർദ്ദേശങ്ങൾ

1) 50% മാർക്കോടെ +2/തത്തുല്യം ആണ് അടിസ്ഥാന യോഗ്യത.

2)  +2 വിൽ ബന്ധപ്പെട്ട വിഷയം പഠിച്ചിട്ടില്ലെങ്കിൽ അവർക്കായി പരിഗണിക്കുന്ന ബിരുദം/മാസ്റ്റർ ബിരുദം/ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്സുകൾ/അധ്യാപക പരീക്ഷകൾ/തത്തുല്യം ആയാലും 50% വേണം.

3) അപേക്ഷകർക്ക് വയസ്സ് 17 പൂർത്തിയാവുകയും 35 പൂർത്തിയാകാതിരിക്കുകയും വേണം.

4) പിന്നാക്ക വിഭാഗങ്ങൾക്ക് ഉയർന്ന പ്രായ പരിധിയിൽ നിയമാനുസൃത ഇളവുകളുണ്ട്.

5) യോഗ്യതാ പരീക്ഷയിൽ ലഭിച്ച മാർക്കിൻ്റെയും സാമുദായിക സംവരണത്തിൻ്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം.

6)ഓരോ കോഴ്സിനും പ്രത്യേകം പ്രത്യേകം അപേക്ഷ തന്നെ വേണം.

7)അപേക്ഷയുടെ മാതൃക വിജ്ഞാപനത്തോടൊപ്പമുണ്ട്.

8)അപേക്ഷ വ്യക്തമായും പൂർണ്ണമായും പൂരിപ്പിച്ചിരിക്കണം.

9)അപേക്ഷ 2022 ആഗസ്റ്റ് 16 ന് വൈകുന്നേരം 5 മണിക്ക് മുമ്പ് തിരുവനന്തപുരം ഓഫീസിലെത്തണം.

10)സെലക്ഷൻ ലഭിച്ചവരുടെ പേരു വിവരങ്ങൾ www.education.kerala.gov.in

എന്ന വെബ്സൈറ്റിൽ ലഭ്യമാവും.

അപേക്ഷകൾ അയക്കേണ്ട വിലാസം:

പൊതുവിദ്യാഭ്യാസ ഡയറക്ടർ, പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്, ജഗതി, തിരുവനന്തപുരം -695014

അപേക്ഷാ ഫോം നോട്ടിഫിക്കേഷനിന്റെ അവസാന പേജിൽ ലഭ്യമാണ്.

നോട്ടിഫികേഷൻ & അപേക്ഷാ ഫോം

D.El.Ed (Hindi, Arabic, Urdu, Sanskrit) Notification 2022-24: Download

D.El.Ed Hindi Self Finance Notification 2022-24: Download

Next Post Previous Post
No Comment
Add Comment
comment url